ഒരു കോടിയുടെ 2000 രൂപ നോട്ടും 25 സ്വർണക്കട്ടികളുമായി 'സ്വാധി' അറസ്റ്റിൽ

ബാണസ്കന്ദ: അനധികൃതമായി സ്വർണ ബിസ്കറ്റ്  സൂക്ഷിച്ച കേസിൽ സ്വാധി ജയ് ശ്രീ ഗിരി ഗുജറാത്തിൽ അറസ്റ്റിൽ. നവംബറിൽ വാങ്ങിയ ബില്ലില്ലാത്ത അഞ്ച് കോടി രൂപയുടെ 25 സ്വർണ ബിസ്കറ്റുകളാണ് പൊലീസ് പിടിച്ചെടുത്തത്. വടക്കൻ ഗുജറാത്തിലെ ബാണസ്കന്ദയിലാണ് സംഭവം.

കഴിഞ്ഞയാഴ്ച പ്രാദേശിക ജ്വല്ലറി ഉടമ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. സ്വർണ ബിസ്കറ്റുകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ പലതവണ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വാധി ജയ് ശ്രീ തയാറായില്ല. 45കാരിയായ ഇവർ ബാണസ്കന്ദ ജില്ലയിലെ ഒരു ക്ഷേത്ര ട്രസ്റ്റിന്‍റെ അധ്യക്ഷയാണ്.

സ്വാധി ജയ് ശ്രീയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്വർണ ബിസ്കറ്റുകൾ കൂടാതെ 1.2 കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുകളും മദ്യകുപ്പികളും പിടിച്ചെടുത്തിരുന്നു. മദ്യത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള സംസ്ഥാനമാണ് ഗുജറാത്ത്.

സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥൻ നീരജ് ബദ്ജുഗാർ പറഞ്ഞു. പൊതുപരിപാടിക്കിടെ പാട്ടുകാർക്ക് രണ്ടായിരം രൂപ വീതം ഒരു കോടി നൽകുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിത് വിവാദമായിരുന്നു.

 

Tags:    
News Summary - Gujarat Sadhvi's arrested by 24 Gold Bars, Over A Crore In 2000-Rupee Notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.