ഇന്ധന വില: നികുതി കുറക്കുമെന്ന് ഗുജറാത്ത്

ന്യൂഡൽഹി : കേന്ദ്ര നിർദേശമനുസരിച്ച് പെട്രോൾ ഡീസൽ നികുതി കുറക്കാൻ സംസ്ഥാനം തീരുമാനിച്ചതായി ഗുജറാത്ത് സർക്കാർ. മുഖ്യമന്ത്രി വിജയ് രൂപാനിയാണ് ഇക്കാര്യം ഒരു ടി.വി ചാനലിലാണ് വ്യക്തമാക്കിയത്. കേന്ദ്രം പെട്രോളിനും ഡീസലിനുമുള്ള എക്സൈസ് നികുതി കുറച്ചതിന്  പിന്നാലെ സംസ്ഥാനങ്ങൾ നികുതി കുറക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കത്തയച്ചിരുന്നു. ഇന്ധനങ്ങളുടെ വാറ്റ് അഞ്ചു ശതമാനം കുറക്കണമെന്നായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടത്. 

എന്നാല്‍ സംസ്ഥാനത്തെ നികുതി  കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. വിലയേക്കാള്‍ വലിയ നികുതി പെട്രോളിനും ഡീസലിനും ഉപഭോക്താക്കള്‍ നല്‍കേണ്ടിവരുന്നതു കേന്ദ്രത്തിന്റെ പിടിപ്പുകേടുകൊണ്ടാണ്. സംസ്ഥാനത്ത് ഈടാക്കുന്ന മൂല്യവര്‍ധിത നികുതി കുറയ്ക്കാനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
 

Tags:    
News Summary - Gujarat to slash VAT on fuel-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.