ന്യൂഡൽഹി: ഗുജറാത്തിൽ ബി.ജെ.പി മൂന്നാംഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. മുൻമന്ത്രി സൗരഭ് പേട്ടൽ, സംസ്ഥാന ബി.ജെ.പിയുടെ മുൻ അധ്യക്ഷൻ ആർ.സി. ഫാൽദു എന്നിവരടക്കം 28 സ്ഥാനാർഥികളാണ് പുതിയ പട്ടികയിലുള്ളത്. 182 അംഗ സഭയിലേക്ക് ഇതുവരെ 106 സ്ഥാനാർഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു.
വിജയ് രൂപാണി മന്ത്രിസഭ അധികാരമേറ്റപ്പോൾ പുറത്തായ സൗരഭ് പേട്ടലിെൻറ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിൽ തുടരവെയാണ് അദ്ദേഹത്തിന് ബോത്തഡ് മണ്ഡലത്തിൽ സീറ്റ് നൽകിയത്. ജാംനഗറിലാണ് ഫാൽദു മത്സരിക്കുക. ഇൗ സീറ്റിൽ വിജയിച്ച സിറ്റിങ് എം.എൽ.എയും മുൻ മന്ത്രിയുമായ വസുബെൻ ത്രിവേദിയെ പാർട്ടി തഴഞ്ഞു. സൂറത്തിലെ കടർഗം സീറ്റിൽ വിജയിച്ച് മന്ത്രിയായ നനു വനാനിയെ ഒഴിവാക്കി പകരം വിനുഭായ് മൊറാദിയക്ക് സീറ്റ് നൽകി.
അതിനിടെ, ആദ്യഘട്ട പട്ടികയിൽ തന്നെ സീറ്റുറപ്പിച്ച ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജ്കോട്ട് മണ്ഡലത്തിൽ തിങ്കളാഴ്ച പത്രിക നൽകി. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റിലിക്കൊപ്പമെത്തിയാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്.
ഇവിടെ സിറ്റിങ് എം.എൽ.എയാണ് രൂപാണി. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലമാണ് രാജ്കോട്ട് ഡിസംബർ ഒമ്പത്, 14 തീയതികളിലാണ് ഗുജറാത്തിൽ വോെട്ടടുപ്പ്. ഫലപ്രഖ്യാപനം 18ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.