അഹ്മദാബാദ്: ഗുജറാത്ത് കലാപത്തിലെ ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന വി.എച്ച്.പി നേതാവിന് ഹൈേകാടതി ജാമ്യമനുവദിച്ചു. ഏഴു വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന അതുൽ വൈദ്യക്കാണ് ജസ്റ്റിസുമാരായ അഭിലാഷ കുമാരി, എ.ജെ. ശാസ്ത്രി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ജാമ്യം നൽകിയത്. ഒരു വർഷം ശിക്ഷ അനുഭവിച്ചുകഴിഞ്ഞതും അപ്പീൽ കോടതിക്ക് മുമ്പാകെയുള്ളതും ചൂണ്ടിക്കാട്ടിയാണ് ജാമ്യം.
2002 ഫെബ്രുവരി എട്ടിന് നാനൂറോളം പേരടങ്ങിയ ജനക്കൂട്ടം ഗുൽബർഗ് സൊസൈറ്റി ആക്രമിച്ച് കോൺഗ്രസ് എം.പി ഇഹ്സാൻ ജാഫരിയടക്കം 69 പേരെ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ 11 പേർക്ക് ജീവപര്യന്തം തടവും ഒരാൾക്ക് 10 വർഷവും 12 പേർക്ക് ഏഴുവർഷം തടവുമായിരുന്നു ശിക്ഷ. 36 േപരെ വെറുതെവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.