ന്യൂഡൽഹി: കർഷക പ്രക്ഷോഭം നടക്കുന്ന ഡൽഹിയിലെ സിംഘു അതിർത്തിയിൽ കർഷകരെ ആക്രമിച്ചത് പ്രതിഷേധക്കാരല്ല ഗുണ്ടകളാണെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്ഭൂഷൻ. 'അവർ നാട്ടുകാരല്ല, ഗുണ്ടകളാണ്. കർഷകരെ കല്ലെറിയാൻ സിങ്കു അതിർത്തിയിലേക്ക് കൊണ്ടുവന്നതാണ്'-പ്രശാന്ത്ഭൂഷൻ ട്വിറ്ററിൽ കുറിച്ചു. ഇതേപറ്റിയുള്ള വീഡിയോയും അദ്ദേഹം റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. കർഷക സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകൾ സംഘടിച്ച് പ്രക്ഷോഭകേന്ദ്രത്തിലേക്ക് എത്തിയാണ് കർഷകരെ ആക്രമിച്ചത്.
ഏകദേശം 200 പേർ മാത്രമാണ് ഇവരുടെ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രദേശത്ത് 3000ത്തോളം പൊലീസുകാർ നോക്കിനിൽക്കുേമ്പാഴായിരുന്നു ഗുണ്ടാആക്രമണം നടന്നത്. ഇവരെ തടയാൻ പൊലീസ് ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. പ്രതിഷേധക്കാർ കർഷകരുടെ ടെന്‍റ് പൊളിച്ചുനീക്കി. കർഷകർക്ക് നേരെ കല്ലെറിയുകയും ചെയ്തു. സമരം ചെയ്യുന്നത് കർഷകരല്ല, തീവ്രവാദികളാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. അക്രമത്തിന് പിന്നിൽ പ്രദേശവാസികളല്ലെന്നും ആർ.എസ്.എസാണെന്നും കർഷക സംഘടനകൾ പറഞ്ഞു.
They are not Locals but GUNDAS who have been brought to Singhu Border to pelt stones at Farmers. #SinghuBorder#BJPGoonsAttackingFarmers pic.twitter.com/YDjFDS39K9
— Tractor2ਟਵਿੱਟਰ (@Tractor2twitr) January 29, 2021
ഏറ്റുമുട്ടൽ കനത്തതോടെ പൊലീസ് സ്ഥലത്ത് ലാത്തിവീശി. കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രദേശവാസികളാണെന്ന് പറഞ്ഞാണ് ഒരു വിഭാഗം സമരകേന്ദ്രത്തിലേക്ക് എത്തിയത്. പിന്നീട് കർഷകർക്കെതിരായി മുദ്രാവാക്യം വിളിക്കുകയായിരുന്നു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. സിംഘു അതിർത്തിയിലെ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമപ്രവർത്തകർക്ക് പൊലീസ് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്തുന്നത് പൊലീസ് തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.