Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅവർ പ്രതിഷേധക്കാരല്ല,...

അവർ പ്രതിഷേധക്കാരല്ല, ഗുണ്ടകൾ; കർഷകരെ ആക്രമിക്കാൻ​ കൊണ്ടുവന്നതാണ് ​-പ്രശാന്ത്​ഭൂഷൻ

text_fields
bookmark_border
അവർ പ്രതിഷേധക്കാരല്ല, ഗുണ്ടകൾ; കർഷകരെ ആക്രമിക്കാൻ​ കൊണ്ടുവന്നതാണ് ​-പ്രശാന്ത്​ഭൂഷൻ
cancel

ന്യൂഡൽഹി: കർഷക പ്രക്ഷോഭം നടക്കുന്ന ഡൽഹിയിലെ സിംഘു അതിർത്തിയിൽ കർഷകരെ ആക്രമിച്ചത്​ പ്രതിഷേധക്കാരല്ല ഗുണ്ടകളാണെന്ന്​ അഭിഭാഷകനും ആക്​ടിവിസ്റ്റുമായ പ്രശാന്ത്​ഭൂഷൻ. 'അവർ നാട്ടുകാരല്ല, ഗുണ്ടകളാണ്. കർഷകരെ കല്ലെറിയാൻ സിങ്കു അതിർത്തിയിലേക്ക് കൊണ്ടുവന്നതാണ്​'-പ്രശാന്ത്​ഭൂഷൻ ട്വിറ്ററിൽ കുറിച്ചു. ഇതേപറ്റിയുള്ള വീഡിയോയും അദ്ദേഹം റീ ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​. കർഷക സമരം അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഒരു വിഭാഗം ആളുകൾ സംഘടിച്ച്​ പ്രക്ഷോഭകേന്ദ്രത്തിലേക്ക്​ എത്തിയാണ്​ കർഷകരെ ആക്രമിച്ചത്​.


ഏകദേശം 200 പേർ മാത്രമാണ്​ ഇവരുടെ സംഘത്തിൽ ഉണ്ടായിരുന്നത്​. പ്രദേശത്ത്​ 3000ത്തോളം പൊലീസുകാർ നോക്കിനിൽക്കു​േമ്പാഴായിരുന്നു ഗുണ്ടാആക്രമണം നടന്നത്​. ഇവരെ തടയാൻ പൊലീസ്​ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്​. പ്രതിഷേധക്കാർ കർഷകരുടെ ടെന്‍റ്​ പൊളിച്ചുനീക്കി. കർഷകർ​ക്ക്​ നേരെ കല്ലെറിയുകയും ചെയ്​തു. സമരം ചെയ്യുന്നത്​ കർഷക​രല്ല, തീവ്രവാദികളാണെന്നാണ്​ പ്രതിഷേധക്കാരുടെ വാദം.​ അക്രമത്തിന്​ പിന്നിൽ പ്രദേശവാസികളല്ലെന്നും ആർ.എസ്​.എസാണെന്നും കർഷക സംഘടനകൾ പറഞ്ഞു.

ഏറ്റുമുട്ടൽ കനത്തതോടെ പൊലീസ്​ സ്​ഥലത്ത്​ ലാത്തിവീശി. കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രദേശവാസികളാണെന്ന്​ പറഞ്ഞാണ്​ ഒരു വിഭാഗം സമരകേന്ദ്രത്തിലേക്ക്​ എത്തിയത്​. പിന്നീട്​ കർഷക​ർക്കെതി​രായി മുദ്രാവാക്യം വിളിക്കുകയായിരുന്നു. സ്​ഥലത്ത്​ വൻ പൊലീസ്​ സന്നാഹം ക്യാമ്പ്​ ചെയ്യുന്നുണ്ട്​. സിംഘു അതിർത്തിയിലെ സംഘർഷം റിപ്പോർട്ട്​ ചെയ്യുന്നതിൽ മാധ്യമപ്രവർത്തകർക്ക്​ പൊലീസ്​ വിലക്ക്​ ഏർപ്പെടുത്തുകയും ചെയ്​തു. ദൃശ്യങ്ങൾ പകർത്തുന്നത്​ പൊലീസ്​ തടഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prashant bhushanSinghu Bordertractor rally
Next Story