'രാഷ്ട്രീയത്തിൽ 100 ശതമാനം തൃപ്തികരമായ ഒന്നുമില്ല, കശ്മീരിൽ സമാധാനമുള്ള അന്തരീക്ഷമാണ് വേണ്ടത്' -കോൺഗ്രസ്

ശ്രീ​​ന​​ഗ​​ർ: കാ​​ശ്മീരിന്‍റെ പ്ര​​ത്യേ​​ക പ​​ദ​​വി പു​​നഃ​​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് മു​​ഖ്യ​​ധാ​​രാ രാ​​ഷ്‌​​ട്രീ​​യ​​പാ​​ർ​​ട്ടി​​ക​​ൾ രൂ​​പ​​വ​​ത്ക​​രി​​ച്ച പീ​​പ്പി​​ൾ​​സ് അ​​ല​​യ​​ൻ​​സ് ഫോ​​ർ ഗു​​പ്കാ​​ർ ഡി​​ക്ല​​റേ​​ഷനി​​ൽ(​​പി​​.എ​​.ജി​​.ഡി)​​ കോ​​ൺ​​ഗ്ര​​സും ചേ​​ർ​​ന്നു. ശ്രീനഗറിലെ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയുടെ വസതിയിൽ ചേ​​ർ​​ന്ന ഗു​​പ്കാ​​ർ യോ​​ഗ​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ പ​​ങ്കെ​​ടു​​ത്തു.

ഗുപ്കാർ സഖ്യവുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കാശ്മീരിനെ വികലമാക്കി നശിപ്പിക്കാൻ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തുമെന്നും ജമ്മു കശ്മീർ കോൺഗ്രസ് മേധാവി ഗുലാം അഹ്മദ് മിർ പറഞ്ഞു.

'ഇന്ന് ഫാറൂഖ് സാബ് (ഫാറൂഖ് അബ്ദുല്ല) സീറ്റ് പങ്കിടലിന് അന്തിമ രൂപം നൽകാൻ യോഗം വിളിച്ചു, വലിയതോതിൽ ഞങ്ങൾ സംതൃപ്തരാണ്. രാഷ്ട്രീയത്തിൽ 100 ശതമാനം തൃപ്തികരമായ ഒന്നുമില്ല, ഇവിടെ സമാധാനപരമായ അന്തരീക്ഷമാണ് വേണ്ടത്, സഖ്യത്തിലെ എല്ലാ പാർട്ടികളും തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജമാണ്' -മിർ പറഞ്ഞു.

നവംബർ 28 നും ഡിസംബർ 19 നും ഇടയിൽ എട്ട് ഘട്ടങ്ങളിലായി ജമ്മു കശ്മീരിൽ ഡി.ഡി.സി തിരഞ്ഞെടുപ്പ് നടക്കും, വോട്ടെണ്ണൽ ഡിസംബർ 22 ന് നടക്കും. നാ​​ഷ​​ണ​​ൽ കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ ഫാ​​റൂ​​ഖ് അ​​ബ്ദു​​ള്ള നേ​​തൃ​​ത്വം ന​​ൽകു​​ന്ന ഗു​​പ്കാ​​ർ​​സ​​ഖ്യ​​ത്തി​​ന്‍റെ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ മെ​​ഹ്ബൂ​​ബ​​യാ​​ണ്. സി.​​പി.​​എം നേ​​താ​​വ് മു​​ഹ​​മ്മ​​ദ് യൂ​​സ​​ഫ് ത​​രി​​ഗാ​​മി​​യാ​​ണ് ക​​ൺ​​വീ​​ന​​ർ.

ജമ്മു കശ്മീരിന്‍റെ പഴയ കൊടിയാണ് സഖ്യത്തിന്‍റെ ചിഹ്നമായി തെരഞ്ഞെടുത്തിരിക്കുന്നത്. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് ഗുപ്കാര്‍ കൂട്ടായ്മ രൂപീകരിച്ചത്. ഈ വര്‍ഷം ആഗസ്റ്റ് 22 നായിരുന്നു രൂപവത്കരണം.

Tags:    
News Summary - Gupkar Alliance will contest DDC poll together: J-K Congress Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.