രുദ്രാപുർ: ഉത്തരാഖണ്ഡിലെ നാനക്മട്ട സാഹിബ് ഗുരുദ്വാരയിലെ ദേരാ കർ സേവാ മേധാവി ബാബ ടാർസെം സിങ് കൊല്ലപ്പെട്ട സംഭവത്തിൽ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കേസെടുത്തു. ഉധംസിങ് നഗർ ജില്ലയിൽ വ്യാഴാഴ്ചയാണ് ബാബ ടാർസെം സിങ്ങിനെ ദേവാലയ പരിസരത്തുവെച്ച് ബൈക്കിലെത്തിയ രണ്ടു പേർ വെടിവെച്ചുകൊന്നത്.
കൊലയിൽ നേരിട്ട് പങ്കാളികളായ സരബ്ജിത് സിങ്, അമർജീത് സിങ്, നാനക്മട്ട ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി തലവനായ റിട്ട. ഐ.എ.എസ് ഓഫിസർ ഹർബൻസ് സിങ് ചുഗ്, ബാബ അനൂപ് സിങ്, പ്രാദേശിക സിഖ് സംഘടനയുടെ വൈസ് പ്രസിഡന്റ് പ്രീതം സിങ് സന്ധു എന്നിവർക്കെതിരെയാണ് കേസെന്ന് സീനിയർ എസ്.പി ടി.സി. മഞ്ജുനാഥ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.