സിർസ (ഹരിയാന): സിർസയിലെ ദേര സച്ചാ സൗദ ആസ്ഥാനത്തിന് പുറത്ത് ഗുർമീത് സിങ്ങിെൻറ അനുയായികൾ നടത്തുന്ന കടകളിൽ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് നാണയം. ഇവിടെനിന്ന് സാധനങ്ങൾ വാങ്ങിയാൽ ചില്ലറയില്ലെങ്കിൽ ഉപഭോക്താക്കൾക്ക് വിവിധ നിറങ്ങളിലുള്ള 10 രൂപയുടെയും അഞ്ചുരൂപയുടെയും പ്ലാസ്റ്റിക് നാണയങ്ങളാണ് നൽകുക. ഇതുപയോഗിച്ച് മറ്റ് ‘സച്ച്’ (സത്യം) കടകളിൽനിന്ന് ആവശ്യമുള്ളത് വാങ്ങാം.
‘ധൻ ധൻ സദ്ഗുരു തേരാ ഹി അസാര, ദേര സച്ചാ സൗദ സിർസ’ എന്ന് ഇൗ നാണയങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1000 ഏക്കർ ദേര കാമ്പസിൽ സ്കൂളുകൾ, സ്പോർട്സ് വില്ലേജ്, ആശുപത്രി, സിനിമഹാൾ എന്നിവയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.