ന്യൂഡൽഹി: ടൈം മാഗസിൻ പുറത്തിറക്കിയ 10 ഭാവിനേതാക്കളുടെ പട്ടികയിൽ എ.ബി.വി.പിക്കെതിെര ഫേസ് ബുക്ക് കാമ്പയിൻ ആരംഭിച്ച ഗുർമെഹർ കൗറും. ‘അഭിപ്രായ സ്വാതന്ത്ര്യ പോരാളി’യെന്നാണ് ഗുർമെഹറിനെ പട്ടികയിൽ വിേശഷിപ്പിച്ചത്. പത്തു പേരുെട പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഗുർമെഹർ.
ഫെബ്രുവരിയിൽ ഡൽഹി സർവകലാശാലയിലെ രാംജാസ് കോളജിൽ എ.ബി.വി.പി അഴിച്ചുവിട്ട അതിക്രമങ്ങൾക്കെതിരെ പ്രതികരിച്ചതാണ് ജലന്ധർ സ്വേദശിയായ 20കാരിയെ ഭാവിനേതാക്കളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ അർഹയാക്കിയത്. എ.ബി.വി.പിക്കെതിരെ പ്രതികരിച്ചതോടെ ബലാത്സംഗ-കൊലപാതക ഭീഷണികളും ഗുർമെഹറിന് നേരിടേണ്ടി വന്നു. രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായിരുന്ന ഉമർ ഖാലിദ് എന്ന ജെ.എൻ.യു ഗേവഷണ വിദ്യാർഥി രാംജാസ് കോളജിെല ചടങ്ങിൽ സംസാരിക്കാൻ എത്തിയതിൽ പ്രതിഷേധിച്ചായിരുന്നു എ.ബി.വി.പി അക്രമങ്ങൾ അഴിച്ചുവിട്ടത്.
കാർഗിൽ രക്തസാക്ഷിയായ ജവാൻ മൻദീപ് സിങ്ങിെൻറ മകളാണ് ഗുർമെഹർ. ഗുർമെഹറിന് രണ്ടു വയസുള്ളപ്പോഴാണ് പിതാവ് മരിച്ചത്. പാകിസ്താെനയല്ല, യുദ്ധത്തെയാണ് വെറുക്കേണ്ടെതന്ന പ്ലക്കാർഡുമായി ആദ്യം രംഗത്തെത്തിയിരുന്ന ഗുർമെഹറിനോട് പാകിസ്താനിലേക്ക് പോകാൻ മുതിർന്ന രാഷ്ട്രീയ നേതാക്കൾ വെര ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ഡൽഹി ലേഡി ശ്രീറാം കോളജിൽ ഇംഗ്ലീഷ് സാഹിത്യ വിദ്യാർഥിയാണ് ഗുർമെഹർ. തനിക്ക് എന്തെങ്കിലും പറയാനുെണ്ടങ്കിൽ എന്തിന് അത് പറയാതിരിക്കണമെന്ന് ഗുർെമഹർ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.