​ഹരിയാനയിൽ െഎ.എ.എസ്​ ഉദ്യോഗാർത്ഥി  ​െകാല്ലപ്പെട്ട നിലയിൽ

ഗുരുഗ്രാം: ഹരിയാനയിൽ സിവിൽ സർവീസ്​ ഉദ്യോഗാർത്ഥിയായ യുവതി കൊല്ലപ്പെട്ട നിലയിൽ. സംഭവത്തിൽ സുഹൃത്തിനെതിരെ പൊലീസ്​ കേസെടുത്തു. ഹരിയാന സ്വദേശി പ്രിയങ്കയാണ്​ (23)ഗുരുഗ്രാമിലെ ഗസ്​റ്റ്​ ഹൗസിൽ വെച്ച്​ കൊല്ലപ്പെട്ടത്​. സംഭവത്തിൽ സുഹൃത്ത്​ രവീന്ദർ യാദവിനുവേണ്ടി  പൊലീസ്​ തെരച്ചിൽ ഉൗർജിതമാക്കി.

 ഗസ്​റ്റ്​ ഹൗസിൽ മുറിയെടുത്ത്​ നാലു മണിക്കൂറിനുശേഷം​ അബോധാവസ്ഥയിലായ പ്രിയങ്കയെ ആശുപത്രിയിലെത്തിച്ച്​ രവീന്ദർ രക്ഷപ്പെടുകയായിരുന്നു. ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ച്​ പൊലീസിനെ അറിയിച്ചു.

ഡൽഹിയിലെ മുഖർജീ നഗറിലെ ​െഎ.എ.എസ്​ പരിശീലന ​േകന്ദ്രത്തിലെ ഉദ്യോഗാർത്ഥിയായിരുന്നു പ്രിയങ്ക. പ്രിയങ്കയുടെ അയൽവാസി കൂടിയായ രവീന്ദർ ​യുവതിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന്​ കുടുംബം ആരോപിച്ചു. 
പെൺകുട്ടിയുടെ മൃതശരീരത്തിൽ മർദനമേറ്റ പാടുകളില്ലെന്നും ആന്തരിക രക്ത​സ്രാവത്തെ തുടർന്നാണ്​ മരണം സംഭവിച്ചിരിക്കുന്നതെന്നും പോസ്​റ്റ്​മോർട്ടം നടത്തിയ ഡോക്​ടർ അറിയിച്ചു. 

Tags:    
News Summary - Gurugram IAS aspirant found dead in guest house- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.