ഗുഡ്ഗാവ്: നഗരമധ്യത്തിൽവെച്ച് ഗൺമാെൻറ വെടിയേറ്റ ജഡ്ജിയുടെ ഭാര്യ മരിച്ചതിനു പിറകെ മകനും മസ്തിഷ്ക മരണത്തിന് കീഴടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജ് കൃഷ്ണൻകാന്ത് ശർമയുടെ മകൻ ധ്രുവിനാണ്(18) മസ്തിഷ്ക മരണം സംഭവിച്ചത്. ശർമയുടെ ഭാര്യ റിതു(38) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വെടിയേറ്റ് തലക്ക് ഗുരുതര മുറിവേറ്റ മകൻ ചികിത്സ തുടരുന്നതിനിടെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.
ഡൽഹിയിലെ ഗുഡ്ഗാവിൽ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. വൈകുന്നേരം 3.30ന് സാധനങ്ങൾ വാങ്ങാനായി മാർക്കറ്റിൽ എത്തിയപ്പോഴായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥൻ മഹിപാൽ സിങ് റിതുവിനും ധ്രുവിനും നേരെ വെടിയുതിർത്തത്.
ആദ്യം റിതുവിനെ വെടിവെച്ച ശേഷം പിന്നീട് മകനെതിരെയും വെടിയുതിർക്കുകയായിരുന്നു. വെടിവെച്ച ശേഷം ധ്രുവിനെ വലിച്ചിഴച്ച് കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതോടെ അവരെ റോഡിൽ ഉപേക്ഷിച്ച് ഗൺമാൻ കാർ ഒാടിച്ച് പോവുകയായിരുന്നു. പോകുന്ന വഴി ഇയാൾ ജഡ്ജിയുടെ ഫോണിലേക്ക് വിളിച്ച് താൻ ഇരുവർക്കും നേരെ വെടിയുതിർത്തതായി അറിയിച്ചു.
പൊലീസ് സ്റ്റേഷനിലെത്തിയ മഹിപാൽ സിങ് അവിടെയും വെടിയുതിർത്തു. ഇയാളെ അവിടെ വച്ച് കീഴ്പ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫരീദാബാദിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്. ഇയാളെ കോടതി നാലു ദിവസത്തെ െപാലീസ് കസ്റ്റഡിയിൽ വിട്ടു.
അതേസമയം, വെടിയുതിർത്തതിനു പിന്നിലെ കാരണം വ്യക്തമല്ല. കുടുംബ പ്രശ്നങ്ങൾ മൂലം വിഷാദാവസ്ഥയിലായിരുന്നുവെന്നാണ് മഹിപാൽ പറയുന്നത്. ജഡ്ജിയുടെ കുടുംബത്തിെൻറ മോശമായ പെരുമാറ്റത്തിലുള്ള അസ്വസ്ഥതയാണ് മഹിപാലിനെ അക്രമത്തിനു പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.