ന്യൂഡൽഹി: ഓൺലൈൻ ക്ലാസിനിടെ ബി.ജെ.പി ഇന്ത്യയെ നശിപ്പിക്കുകയാണെന്ന പരാമർശത്തിൽ അധ്യാപകനോട് വിശദീകരണം തേടി. ഗുരുഗ്രാമിലെ ഇന്‍റർനാഷണൽ സ്കൂൾ അധ്യാപകനോട് പ്രധാനാധ്യാപകനാണ് വിശദീകരണം തേടിയത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സെക്ടർ 10ലെ യുറോ ഇന്‍റർനാഷണൽ സ്കൂൾ അധ്യാപകനായ സോവ ദാസാണ് ബി.ജെ.പി സർക്കാറിനെതിരെ പരാമർശം നടത്തിയത്. ബി.ജെ.പി സർക്കാർ രാജ്യത്തെ നശിപ്പിക്കുകയാണെന്നും അത് നിങ്ങൾക്ക് ഇപ്പോൾ മനസിലാകില്ലെന്നും പിന്നീട് വ്യക്തമാകുമെന്നായിരുന്നു അധ്യാപകന്‍റെ പരാമർശം.
പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചും അധ്യാപകൻ പ്രസ്താവന നടത്തിയിരുന്നു. തുടർന്ന് അധ്യാപകന്‍റെ ഓൺലൈൻ ക്ലാസുകളുടെ വിഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. അധ്യാപകന്‍റെ പരാമർശങ്ങളിൽ രക്ഷിതാക്കൾ പരാതി നൽകിയതോടെയാണ് വിശദീകരണം തേടാൻ സ്കൂൾ പ്രിൻസിപ്പാൾ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.