ഡൽഹിയിൽ ശക്തമായ കാറ്റും മഴയും; രണ്ടുപേർ മരിച്ചു

ന്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരത്തോടെ ഡൽഹിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ടുപേർ മരിച്ചു. വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടാവുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. മരങ്ങൾ കടപുഴകി നിരവധി വാഹനങ്ങൾ തകർന്നിട്ടുണ്ട്. കൂടുതൽ മഴ രേഖപ്പെടുത്തിയ സെന്‍ട്രൽ ഡൽഹിയിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. സെൻട്രൽ ഡൽഹിയിലെ പലഭാഗങ്ങളിലും ആലിപ്പഴവർഷവും ഉണ്ടായി.

വടക്കൻ പാകിസ്താനിലും സമീപപ്രദേശങ്ങളിലുമുണ്ടായ പടിഞ്ഞാറൻ ചുഴലിക്കാറ്റാണ് ഡൽഹിയിൽ മഴക്കും കാറ്റിനും കാരണമായതെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 

Tags:    
News Summary - Gusty winds, rains lash Delhi; two dead, several injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.