ഗുവാഹതി: നഗരത്തിലെ ഷോപ്പിങ് മാളിന് സമീപം ബോംബുപൊട്ടി 12 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഗുവാഹതി മെ ഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചുപേരിൽ ഒരാൾക്കാണ് സാരമായ പരിക്കേറ്റത്. ബാക്കിയുള്ളവരെ സ്വക ാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ ബോംബെറിഞ്ഞശേഷം രക്ഷപ്പെട്ടതായി ഗുവാഹതി പൊലീസ് കമീഷണർ ദീപക് കുമാർ പറഞ്ഞു. ഉൾഫ തീവ്രവാദി നേതാവ് പരേഷ് ബറുവ ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തതായി പ്രാദേശിക ചാനലുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇക്കാര്യം അന്വേഷിച്ച ശേഷമേ സ്ഥിരീകരിക്കാനാവൂ എന്നാണ് പൊലീസ് നിലപാട്. മൃഗശാലക്ക് എതിർവശത്തെ ആർ.ജി ബറുവ റോഡിലെ ശ്രദ്ധാഞ്ജലി പാർക്കിനും ഷോപ്പിങ് മാളിനും സമീപമാണ് സംഭവം.
ഡി.ജി.പി കുലാധർ സൈക്കിയ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വൈകുന്നേരങ്ങളിൽ നൂറുകണക്കിനു പേരെത്തുന്ന സ്ഥലമാണിത്. പരിക്കേറ്റവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി പിജുഷ് ഹസാരിക പറഞ്ഞു. സ്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചശേഷമാണ് മന്ത്രിയുടെ പ്രതികരണം. രണ്ടുപേർക്ക് കണ്ണിനാണ് പരിക്കേറ്റത്. റോന്തുചുറ്റുകയായിരുന്ന രണ്ട് ജവാന്മാരും ഒരു കോളജ് വിദ്യാർഥിനിയും പരിക്കേറ്റവരിലുണ്ട്. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഉത്തരവിട്ടു. ഉൾഫ തീവ്രവാദികൾക്കെതിരായ നടപടി ശക്തമാക്കിയതിെൻറ ഭാഗമായി നിരവധി റെയ്ഡുകൾ നടത്തി വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു. ജവാന്മാരെ ലക്ഷ്യമിട്ടാണ് ആക്രമണ പദ്ധതി ആസൂത്രണം ചെയ്തെതന്നാണ് നിഗമനം. ഇന്ന് ഗുവാഹത്തിയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.