ന്യൂഡല്‍ഹി: വാരാണസി ഗ്യാൻവാപി മുസ്ലിം പള്ളി സ്ഥിതിചെയ്യുന്നിടത്ത് മുമ്പ് ക്ഷേത്രമായിരുന്നോ എന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയോട് പര്യവേക്ഷണത്തിനു ഉത്തരവിട്ട വാരാണസി സിവില്‍ കോടതി നടപടി നിയമവ്യവസ്ഥയുടെ ലംഘനമാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും തല്‍സ്ഥിതി സംരക്ഷിക്കാന്‍ ആരാധനാലയ പ്രത്യേക വ്യവസ്ഥ നിയമം അനുശാസിക്കുന്നു. കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കാന്‍ ഉയര്‍ന്ന നീതിപീഠം ഉടന്‍ ഇടപെടണമെന്ന് പി.ബി ആവശ്യപ്പെട്ടു.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാൻവാപി പള്ളിയില്‍ പര്യവേക്ഷണം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ)ക്ക് കഴിഞ്ഞ ദിവസമാണ് വാരാണസി സിവില്‍ കോടതി അനുമതി നല്‍കിയത്. പര്യവേക്ഷണത്തിന്റെ ചെലവ് എ.എസ്.ഐ തന്നെ വഹിക്കണമെന്നും വിധിയില്‍ പറയുന്നു. പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ഹിന്ദുക്കളുടേതാണെന്ന് അവകാശപ്പെട്ട് അഭിഭാഷകന് വിജയ് ശങ്കര്‍ റസ്തോഗിയും മറ്റ് നാലുപേരും നല്കിയ ഹര്‍ജിയിലാണ് വിധി. ഹര്‍ജിയെ പള്ളി മാനേജ്മെൻറ് കമ്മിറ്റി എതിര്‍ത്തു.
രണ്ടായിരം വര്‍ഷം പഴക്കമുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരുഭാഗം പൊളിച്ച് 1669ല്‍ മുഗള്‍ രാജാവ് ഔറംഗസേബ് പണിതതാണ് പള്ളി എന്നാണ് ഹര്‍ജിയിലെ ആരോപണം. പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം മുസ്ലിംകള് കൈവശം വച്ചിരിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. പള്ളിയുള്ളിടത്ത് മുമ്പ് ക്ഷേത്രം നിലനിന്നിരുന്നോ, അഥവാ കെട്ടിടത്തിന് രൂപമാറ്റം വരുത്തിയതാണോ എന്ന് കണ്ടെത്താനാണ് സര്‍വേ നടത്താന്‍ കോടതി ആവശ്യപ്പെട്ടത്.
ഗ്യാൻവാപി പള്ളി നീക്കം െചയ്യപ്പെടുമെന്നും ഇന്ത്യ താമസിയാതെ ഹിന്ദുരാഷ്ട്രമായി മാറുമെന്നും വിവാദ ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ് പറഞ്ഞിരുന്നു. വാരാണസി സിവിൽ കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു. വളെര സന്തോഷം തോന്നുന്നു. ഗ്യാൻവാപി പള്ളി നീക്കുകയും അവിടെ ഗംഭീരമായ ശിവക്ഷേത്രം നിർമിക്കുകയും ചെയ്യും. ഇത് ഹിന്ദു ശാക്തീകരണത്തിെൻറ കാലഘട്ടമാണ്. രാമരാജ്യം സ്ഥാപിക്കുന്നതിനുള്ള തടസ്സംപോലെ ചില പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്. അവ പരിഹൃതമാവുകയും ഭാരതം താമസിയാതെ ഹിന്ദു രാഷ്ട്രമായി മാറുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറയും ഭരണകാലത്ത് തന്നെ അത് യാഥാർഥ്യമാവുമെന്നും ബൈരിയയിൽനിന്നുള്ള എം.എൽ.എ പറഞ്ഞു. താജ്മഹലിെൻറ പേര് രാം മഹലാക്കണമെന്ന് പറഞ്ഞത് സുന്ദർ സിങ്ങായിരുന്നു.
അതേസമയം, സിവിൽ കോടതി വിധി അലഹബാദ് ഹൈകോടതിയിൽ ചോദ്യംെചയ്യുമെന്ന് യു.പിയിലെ സുന്നി സെൻട്രൽ വഖഫ് ബോർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.