വാരാണസി: കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ ശാസ്ത്രീയ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) വാരാണസി ജില്ല കോടതി ഒരാഴ്ചകൂടി അനുവദിച്ചു. കേസിൽ ഡിസംബർ 18ന് വാദം കേൾക്കുമെന്ന് ജില്ല ജഡ്ജി എ.കെ. വിശ്വേഷ് വ്യക്തമാക്കി.
സർവേ റിപ്പോർട്ട് സമർപ്പിക്കാൻ ഇത് ആറാം തവണയാണ് കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് സമയം നീട്ടിനൽകുന്നത്. സൂപ്രണ്ടിങ് ആർക്കിയോളജിസ്റ്റ് അവിനാഷ് മൊഹന്തിക്ക് രക്തസമ്മർദം വർധിച്ചതിനാൽ തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ സാധിക്കില്ലെന്ന് എ.എസ്.ഐ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതേത്തുടർന്നാണ് സമയം വീണ്ടും നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.