വാരാണസി: ഗ്യാൻവ്യാപി പള്ളിയിൽ തുടരുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ സർവേയുടെ പേരിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതായി പള്ളി ഭരണസമിതി അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി.
ശനിയാഴ്ച നടന്ന അടിത്തറ സർവേയിൽ വിഗ്രഹങ്ങളും ത്രിശൂലവും കലശവും കണ്ടെത്തിയതായി ഒരു വിഭാഗം മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തിയതായി കമ്മിറ്റി സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസിൻ പറഞ്ഞു. ഇത്തരം നടപടികൾ തുടർന്നാൽ സർവേ മുസ്ലിം വിഭാഗം ബഹിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം ദിവസമായ ഞായറാഴ്ച രാവിലെ എട്ടുമണിക്ക് ആരംഭിച്ച സർവേ വൈകീട്ട് അഞ്ചുവരെ നീണ്ടു. കാശി വിശ്വനാഥ ക്ഷേത്രത്തിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് ക്ഷേത്ര അവശിഷ്ടങ്ങൾക്കുമേൽ നിർമിച്ചതാണോ എന്ന് നിർണയിക്കാൻ സർവേ നടത്താമെന്ന് കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.