വാരാണസി: കാശി വിശ്വനാഥക്ഷേത്രത്തിനടുത്ത ഗ്യാൻവാപി പള്ളി നീക്കം െചയ്യപ്പെടുമെന്നും ഇന്ത്യ താമസിയാതെ ഹിന്ദുരാഷ്ട്രമായി മാറുമെന്നും വിവാദ ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ്. ഗ്യാൻവാപി പള്ളി നിൽക്കുന്നിടത്ത് പുരാവസ്തു പരിശോധന നടത്താനുള്ള വാരാണസി സിവിൽ കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു. വളെര സന്തോഷം തോന്നുന്നു. ഗ്യാൻവാപി പള്ളി നീക്കുകയും അവിടെ ഗംഭീരമായ ശിവക്ഷേത്രം നിർമിക്കുകയും ചെയ്യും. ഇത് ഹിന്ദു ശാക്തീകരണത്തിെൻറ കാലഘട്ടമാണ്. രാമരാജ്യം സ്ഥാപിക്കുന്നതിനുള്ള തടസ്സംപോലെ ചില പ്രശ്നങ്ങൾ ഇപ്പോഴുമുണ്ട്. അവ പരിഹൃതമാവുകയും ഭാരതം താമസിയാതെ ഹിന്ദു രാഷ്ട്രമായി മാറുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറയും ഭരണകാലത്ത് തന്നെ അത് യാഥാർഥ്യമാവുമെന്നും ബൈരിയയിൽനിന്നുള്ള എം.എൽ.എ പറഞ്ഞു. താജ്മഹലിെൻറ പേര് രാം മഹലാക്കണമെന്ന് പറഞ്ഞത് സുന്ദർ സിങ്ങായിരുന്നു.
അതേസമയം, സിവിൽ കോടതി വിധി അലഹബാദ് ഹൈകോടതിയിൽ ചോദ്യംെചയ്യുമെന്ന് യു.പിയിലെ സുന്നി സെൻട്രൽ വഖഫ് ബോർഡ് അറിയിച്ചു. മുഗൾ ചക്രവർത്തി ഔറംഗസീബിെൻറ കാലത്ത് പണിത ഗ്യാൻവാപി പള്ളി നിൽക്കുന്ന സ്ഥാനത്ത് നേരത്തേ ശിവക്ഷേത്രം ഉണ്ടായിരുന്നു എന്നാണ് വാദം.
ഇത് തെളിയിക്കുന്നതിെൻറ ഭാഗമായാണ് പുരാവസ്തു പരിശോധനക്ക് കോടതി നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.