ഗ്യാൻവാപി; മസ്ജിദ് കമ്മിറ്റിയുടെ ഹരജി സുപ്രീംകോടതി ഒക്ടോബറിൽ പരിഗണിക്കും

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി പരിഗണിക്കുന്നതിന് വാരാണസി ജില്ല ജഡ്ജിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് സുപ്രീംകോടതി. മസ്ജിദിൽ വിഡിയോ സർവേ നടത്താനുള്ള സിവിൽ ജഡ്ജിയുടെ ഉത്തരവ് ശരിവെച്ച അലഹബാദ് ഹൈകോടതി വിധിക്കെതിരെയാണ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. കമ്മിറ്റിയുടെ ഹരജി ഒക്ടോബർ ആദ്യവാരം പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട മറ്റൊരു ഹരജി സുപ്രീംകോടതി വാരാണസി ജില്ല ജഡ്ജി പരിഗണിക്കാൻ നിർദേശിച്ച് കൈമാറുകയായിരുന്നു. സർവേയിൽ 'ശിവലിംഗം' കണ്ടെത്തിയെന്ന് പറയുന്ന സ്ഥലം സംരക്ഷിക്കണമെന്നും മുസ്‍ലിംകളുടെ നമസ്കാരവും മറ്റ് ആരാധനകളും തടയരുതെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു.

അതേസമയം, സർവേയിൽ കണ്ടെത്തിയ 'ശിവലിംഗ'ത്തിൽ ആരാധന നടത്താൻ അനുവദിക്കണമെന്നും ഇതിന്റെ കാലപ്പഴക്കം നിർണയിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ രണ്ടു റിട്ട് ഹരജികൾ പരിഗണിക്കാൻ സുപ്രീംകോടതി തയാറായില്ല. മസ്ജിദ് കമ്മിറ്റിക്കു വേണ്ടി ഹുഫേസ അഹ്മദിയാണ് ഹാജരായത്.

Tags:    
News Summary - Gyanwapi; The Supreme Court will consider the mosque committee's petition in October

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.