ഹൈദരാബാദ്: തെലങ്കാനയിൽ എച്ച്1എൻ1 പടർന്നു പിടിക്കുന്നു. അടുത്ത ദിവസങ്ങളിലായി 50 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ എച്ച്1എൻ1 കേസുകളുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായതെന്ന് ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് പ്രിവൻറീവ് മെഡിസിൻ ഡയറക്ടർ ഡോ. ശങ്കർ പറഞ്ഞു.
തെലങ്കാനയിൽ എച്ച്1എൻ1 പരിേശാധന നടത്തുന്ന രണ്ട് കേന്ദ്രങ്ങൾ മാത്രമാണുള്ളത്. അതിനാൽ പരിശോധനാ സാമ്പിളുകൾ കെട്ടിക്കിടക്കുകയാണ്. നിരവധി പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. വരും ദിവസങ്ങളിൽ പനി ബാധിച്ച കൂടുതൽ പേർക്ക് എച്ച്1എൻ1 പോസിറ്റീവാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർ പറഞ്ഞു.
പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ സംരക്ഷണത്തിനുള്ള നിർദേശങ്ങൾ തെലങ്കാന സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.