ന്യൂഡൽഹി: കോൺഗ്രസിൽ തനിക്ക് നേതൃസ്ഥാനം ഉണ്ടായിരുന്നുവെങ്കിൽ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനായി ചെറുപാർട്ടികളെ ഒന്നിപ്പിച്ച് പ്രതിപക്ഷ സഖ്യമുണ്ടാക്കുന്നത് പ്രോത്സാഹിപ്പിക്കുമായിരുന്നുവെന്ന് ശശി തരൂർ. നിലവിൽ ഏതൊരു പ്രതിപക്ഷ സഖ്യത്തിന്റെയും അച്ചുതണ്ട് കോൺഗ്രസ് ആണ്. എന്നാൽ നേതൃസ്ഥാനത്ത് ആയിരുന്നെങ്കിൽ ഇക്കാര്യം താൻ പരിഗണിക്കില്ല എന്നും ശശി തരൂർ ഒരു അഭിമുഖത്തിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു പ്രതികരിക്കുകയായിരുന്നു തരൂർ. ബി.ജെ.പിക്കെതിരെ ഒന്നിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒരു കാരണം കണ്ടെത്തിയതാണെന്നും 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ ബി.ജെ.പി നന്നായി വിയർക്കുമെന്നും തരൂർ പറഞ്ഞു.
ദേശീയ തലത്തിൽ ഞങ്ങളാണ് പ്രതിപക്ഷ പാർട്ടി. എന്നാൽ ഞാനാണ് കോൺഗ്രസ് നേതൃത്വത്തിൽ എങ്കിൽ ചെറുപാർട്ടികളെ പോലും പ്രതിപക്ഷ ഐക്യത്തിനായി ചുമതല വഹിക്കുന്നതിന് പ്രോത്സാഹിപ്പിക്കും. എന്റെ അഭിപ്രായത്തിൽ ഐക്യമാണ് പ്രധാനം, സ്ഥാനമല്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
രാഹുലിനെ അയോഗ്യനാക്കിയതിന് എതിരെ നടന്ന പ്രതിഷേധത്തിൽ എ.എ.പി, തൃണമൂൽ, സമാജ്‍വാദി പാർട്ടി, ഭാരത് രാഷ്ട്ര സമിതി, ഡി.എം.കെ, ശവിസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം എന്നിവർ അണിനിരന്നിരുന്നു.
Had I been in leadership of Congress Shashi Tharoor
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.