'ഞാനൊന്ന് ഉറക്കെ അപേക്ഷിച്ചിരുന്നെങ്കിൽ...​'; മഹാരാഷ്ട്ര മുഖ്യമന്ത്രിപദത്തെക്കുറിച്ച് ഫഡ്നാവിസ്

മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിപദം ​ഏക്നാഥ് ഷിൻഡെക്ക് നൽകിയതിൽ പ്രതികരണവുമായി ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. താനൊന്ന് അപേക്ഷിച്ചിരുന്നുവെങ്കിൽ മുഖ്യമന്ത്രി പദത്തിൽ എത്താൻ സാധിക്കുമായിരുന്നുവെന്ന് ഫഡ്നാവിസ് പറഞ്ഞു.

മുതിർന്ന ബി.ജെ.പി നേതാക്കളുടെ നിർദേശപ്രകാരമാണ് ഉപമുഖ്യമന്ത്രിപദം സ്വീകരിച്ചത്. പ്രത്യയശാസ്ത്രത്തിന് വേണ്ടിയാണ് ഞങ്ങൾ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. അത് തന്റെ നിർദേശമായിരുന്നു. താനില്ലെങ്കിൽ സർക്കാറിന്റെ പ്രവർത്തനം കാര്യക്ഷമമാവില്ലെന്ന് പറഞ്ഞതിനാലാണ് ഉപമുഖ്യമന്ത്രിപദം സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സർക്കാറിനെ വീഴ്ത്തിയാണ് ബി.ജെ.പിയും ശിവസേന വിമതൻമാരും ചേർന്ന് അധികാരം പിടിച്ചത്. ഏക്നാഥ് ഷി​ൻഡെയുടെ നേതൃത്വത്തിൽ 40ഓളം എം.എൽ.എമാർ കൂറുമാറിയതോടെയാണ് മഹാ വികാസ് അഘാഡി അധികാരത്തിൽ നിന്നും പുറത്തായത്.

Tags:    
News Summary - 'Had I requested...': Devendra Fadnavis on Maharashtra chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.