മുംബൈ: അടുത്ത വർഷത്തെ ഹജ്ജ് പ്രഖ്യാപനം ഈ മാസം 21ന് ഡൽഹിയിൽ നടക്കുന്ന ഹജ്ജ് അവലോകന യോഗത്തിന് ശേഷമുണ്ടാകുമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. ഹജ്ജ് അപേക്ഷയും മറ്റു നടപടിക്രമങ്ങളും പൂർണമായും ഡിജിറ്റലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് ഹൗസിൽ ഒാൺലൈൻ ബുക്കിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2020ലും 2021ലും കോവിഡും അതുമായി ബന്ധപ്പെട്ട സൗദി അധികൃതരുടെ തീരുമാനവും കാരണമാണ് ഹജ്ജ് തീർഥാടനം മുടങ്ങിയത്. ഇൗ വർഷങ്ങളിൽ ആൺതുണയില്ലാതെ (മഹറം) ഹജ്ജിന് അപേക്ഷിച്ച സ്ത്രീകളെയും ഇൗ വിഭാഗത്തിൽ പുതുതായി അപേക്ഷിക്കുന്ന സ്ത്രീകളെയും അടുത്ത വർഷം നറുക്കെടുപ്പിൽനിന്ന് ഒഴിവാക്കും -മന്ത്രി പറഞ്ഞു.
ന്യൂനപക്ഷ, വിദേശ, ആരോഗ്യ, വ്യോമയാന വകുപ്പുകളിലെ ഉദ്യോഗസ്ഥരും സൗദിയിലെ ഇന്ത്യൻ അംബാസഡറും ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറലും യോഗത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.