ന്യൂഡൽഹി: വിവാദമായ പുതിയ ഹജ്ജ് നയത്തിൽ കേരളം ഉന്നയിച്ച മൂന്നു ഭേദഗതികൾ പരിഗണിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. സംസ്ഥാന ന്യൂനപക്ഷ മന്ത്രി കെ.ടി. ജലീലുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 70 വയസ്സ് കഴിഞ്ഞവർക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജ് യാത്ര അനുവദിക്കണമെന്ന കേരളത്തിെൻറ ആവശ്യം അംഗീകരിക്കാൻ കേന്ദ്രം ഒരുക്കമാണെന്ന് അറിയിച്ച നഖ്വി തുടർച്ചയായ അഞ്ചാം വർഷം അപേക്ഷിക്കുന്നവരെ നറുക്കെടുപ്പിലൂടെയല്ലാതെ പരിഗണിക്കില്ലെന്ന നിലപാട് ആവർത്തിച്ചു.
ഹാജിമാർക്ക് മക്കയിലും മദീനയിലും താമസ സൗകര്യത്തിനുള്ള സ്ഥലങ്ങൾ പരിേശാധിക്കാനുള്ള സമിതിയിൽ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം നൽകുക, ഹാജിമാർക്ക് അതത് സംസ്ഥാനങ്ങളിൽനിന്നുള്ള, അതേ ഭാഷ സംസാരിക്കുന്ന സേവകരെ നിയോഗിക്കുക എന്നീ നിർദേശങ്ങളും സ്വീകരിക്കാൻ തയാറാണെന്നും നഖ്വി പറഞ്ഞു. ഹജ്ജിെൻറ ചുമതല വഹിക്കുന്ന കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഖ്താർ അബ്ബാസ് അലി നഖ്വിയുമായുള്ള കൂടിക്കാഴ്ചയിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് ഹജ്ജ് നയത്തിൽ കേരളത്തിനുള്ള ഭേദഗതികൾ മന്ത്രി ജലീൽ സമർപ്പിച്ചു.
മുന്‍വര്‍ഷങ്ങളില്‍ സൗദി സര്‍ക്കാര്‍ അനുവദിച്ചിരുന്ന ഹജ്ജ് ക്വോട്ടയില്‍ 75 ശതമാനം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹജ്ജ് കമ്മിറ്റികള്‍ക്കായിരുന്നു. 25 ശതമാനം പ്രൈവറ്റ് ടൂര്‍ ഓപറേറ്റേഴ്‌സ് (സ്വകാര്യ ട്രാവല്‍ ഏജന്‍സികൾ) മുഖേനയും. പുതിയ കരട് നയത്തില്‍ ഹജ്ജ് കമ്മിറ്റിയുടെ ക്വോട്ട അഞ്ച് ശതമാനം കുറച്ച് 70 ശതമാനം ആക്കണം. പ്രൈവറ്റ് ടൂര്‍ ഓപറേറ്റേഴ്‌സിന് അഞ്ചു ശതമാനം വര്‍ധനവ് വരുത്തി 30 ശതമാനം റദ്ദാക്കണമെന്നും കഴിയുമെങ്കിൽ നൂറു ശതമാനം സീറ്റുകളും ഹജ്ജ് കമ്മിറ്റികൾക്ക് നൽകണം^ ഇതാണ് കേരളത്തിെൻറ ആവശ്യം.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 21 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയൻറുകള്‍ ഉണ്ടായിരുന്നത് യുക്തിസഹമല്ലാത്ത കാരണങ്ങൾ പറഞ്ഞ് ഒമ്പത് ആക്കി ചുരുക്കാനുള്ള നിർദേശം പിൻവലിക്കണം. ഈ വെട്ടിച്ചുരുക്കലിലൂടെ കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ ഹാജിമാര്‍ യാത്രപോകുന്ന മലബാര്‍ മേഖലയില്‍നിന്നുള്ള എംബാര്‍ക്കേഷന്‍ പോയൻറായ കാലിക്കറ്റ് എയർപോർട്ട് ചുരുങ്ങിയത് അഞ്ചു വർഷത്തേക്കെങ്കിലും ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടാകും. വരുന്ന അഞ്ചു വര്‍ഷവും കേരളത്തില്‍നിന്നുള്ള ഏക എംബാര്‍ക്കേഷന്‍ പോയൻറ് കൊച്ചി ആകുമെന്നാണ് കരട് നയത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയും ഹജ്ജ് വകുപ്പ് മന്ത്രിയും ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യം ഇതോടെ പൂർണമായും അവഗണിക്കപ്പെട്ടിരിക്കുകയാെണന്നും മന്ത്രി പറഞ്ഞു.
കരട് തയാറാക്കുന്നതിന് മുമ്പ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികളെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചിരുന്നുവെങ്കിലും കേരളത്തിെൻറ അഭിപ്രായം പൂർണമായും അവഗണിച്ചാണ് കരട് ഹജ്ജ് നയം പുറത്തിറക്കിയിരിക്കുന്നതെന്ന് മന്ത്രിയെ കാണും മുമ്പ് കേരള ഹൗസിൽ നടന്ന വാർത്തസമ്മേളനത്തിൽ കെ.ടി. ജലീൽ പഞ്ഞു. അഞ്ചു വര്‍ഷമായി തുടര്‍ച്ചയായി ഫീസ് അടച്ച് അപേക്ഷ നല്‍കിയിരുന്നവര്‍ക്ക് ഇക്കാലമത്രയും ലഭിച്ചിരുന്ന ഹജ്ജ് യാത്രക്കുള്ള മുന്‍ഗണന ഈ വർഷം മുതൽ നിഷേധിക്കുന്നത് അന്യായമാണ്. കേരളത്തില്‍ ഏകദേശം 85,000 അപേക്ഷകര്‍ വിവിധ വര്‍ഷങ്ങളായി അപേക്ഷ ഫീസടച്ച് ഹജ്ജ് കര്‍മത്തിന് കാത്തിരിക്കുകയായിരുന്നു. അഞ്ചാം വർഷം അപേക്ഷിക്കുന്നവർക്ക് ക്വോട്ടയുണ്ടെന്ന പ്രതീക്ഷയിലായിരുന്നു അവർ.
70 വയസ്സ് കഴിഞ്ഞവര്‍ക്ക് ഒരു സഹായിയുടെ കൂടെ ഹജ്ജ് തീർഥാടനത്തിന് പോകാന്‍ കഴിയുമായിരുന്ന സൗകര്യവും പുതിയ ഹജ്ജ് നയത്തിൽ നിഷേധിക്കപ്പെട്ടു. ഇൗ മാസം 23ന് കോഴിക്കോട്ട് ഇതര സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റി ഭാരവാഹികളുമായി ചർച്ച സംഘടിപ്പിച്ചിട്ടുണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.