Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right70 വയസ്സായവരുടെ ഹജ്ജ്​...

70 വയസ്സായവരുടെ ഹജ്ജ്​ ക്വോട്ട പരിഗണിക്കും

text_fields
bookmark_border
haj
cancel

ന്യൂഡൽഹി: വിവാദമായ പുതിയ ഹജ്ജ്​ നയത്തിൽ കേരളം ഉന്നയിച്ച മൂന്നു​ ഭേദഗതികൾ പരിഗണിക്കാമെന്ന്​ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്​താർ അബ്ബാസ്​ നഖ്​വി. സംസ്​ഥാന ന്യൂനപക്ഷ മന്ത്രി കെ.ടി. ജലീലുമായുള്ള കൂടിക്കാഴ്​ചയിലാണ്​  മന്ത്രി ഇക്കാര്യം  അറിയിച്ചത്​.  70 വയസ്സ് കഴിഞ്ഞവർക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജ്​ യാത്ര അനുവദിക്കണമെന്ന ​കേരളത്തി​​െൻറ ആവശ്യം അംഗീകരിക്കാൻ കേന്ദ്രം ഒരുക്കമാണെന്ന്​ അറിയിച്ച നഖ്​വി തുടർച്ചയായ അഞ്ചാം വർഷം അപേക്ഷിക്കുന്നവരെ നറുക്കെടുപ്പിലൂടെയല്ലാതെ പരിഗണിക്കില്ലെന്ന നിലപാട്​ ആവർത്തിച്ച​ു.

ഹാജിമാർക്ക്​ മക്കയിലും മദീനയിലും താമസ സൗകര്യത്തിനുള്ള സ്​ഥലങ്ങൾ പരി​േശാധിക്കാനുള്ള സമിതിയിൽ സംസ്​ഥാനങ്ങൾക്ക്​ പ്രാതിനിധ്യം നൽകുക, ഹാജിമാർക്ക്​ അതത്​ സംസ്​ഥാനങ്ങളിൽനിന്നുള്ള, അതേ ഭാഷ സംസാരിക്കുന്ന സേവകരെ നിയോഗിക്കുക എന്നീ നിർദേശങ്ങളും സ്വീകരിക്കാൻ തയാറാണെന്നും നഖ്​വി പറഞ്ഞു. ഹജ്ജി​​െൻറ ചുമതല വഹിക്കുന്ന കേന്ദ്ര ന്യൂനപക്ഷ ക്ഷേമ  മന്ത്രി മുഖ്​താർ അബ്ബാസ് അലി നഖ്​വിയുമായുള്ള കൂടിക്കാഴ്​ചയിൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ  കരട്​ ഹജ്ജ്​ നയത്തിൽ കേരളത്തിനുള്ള ഭേദഗതികൾ മന്ത്രി ജലീൽ സമർപ്പിച്ചു. 

മുന്‍വര്‍ഷങ്ങളില്‍ സൗദി സര്‍ക്കാര്‍ അനുവദിച്ചിരുന്ന ഹജ്ജ് ക്വോട്ടയില്‍ 75 ശതമാനം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹജ്ജ് കമ്മിറ്റികള്‍ക്കായിരുന്നു.  25 ശതമാനം പ്രൈവറ്റ് ടൂര്‍ ഓപറേറ്റേഴ്‌സ് (സ്വകാര്യ ട്രാവല്‍ ഏജന്‍സികൾ) മുഖേനയും.  പുതിയ കരട്​ നയത്തില്‍ ഹജ്ജ് കമ്മിറ്റിയുടെ ക്വോട്ട അഞ്ച് ശതമാനം കുറച്ച് 70 ശതമാനം ആക്കണം.  പ്രൈവറ്റ് ടൂര്‍ ഓപറേറ്റേഴ്‌സിന്​ അഞ്ചു ശതമാനം വര്‍ധനവ് വരുത്തി 30 ശതമാനം ​ റദ്ദാക്കണമെന്നും കഴിയുമെങ്കിൽ നൂറു ശതമാനം സീറ്റുകളും ഹജ്ജ് കമ്മിറ്റികൾക്ക് നൽകണം^ ഇതാണ്​ ​  കേരളത്തി​​െൻറ ആവശ്യം.

രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിലായി 21 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയൻറുകള്‍ ഉണ്ടായിരുന്നത് യുക്തിസഹമല്ലാത്ത കാരണങ്ങൾ പറഞ്ഞ് ഒമ്പത്​  ആക്കി ചുരുക്കാനുള്ള നിർദേശം പിൻവലി​ക്കണം. ഈ വെട്ടിച്ചുരുക്കലിലൂടെ കേരളത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ ഹാജിമാര്‍ യാത്രപോകുന്ന മലബാര്‍ മേഖലയില്‍നിന്നുള്ള എംബാര്‍ക്കേഷന്‍ പോയൻറായ കാലിക്കറ്റ് എയർപോർട്ട് ചുരുങ്ങിയത് അഞ്ചു വർഷത്തേക്കെങ്കിലും ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടാകും. വരുന്ന അഞ്ചു  വര്‍ഷവും കേരളത്തില്‍നിന്നുള്ള ഏക എംബാര്‍ക്കേഷന്‍ പോയൻറ്​ കൊച്ചി ആകുമെന്നാണ് കരട് നയത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.  മുഖ്യമന്ത്രിയും ഹജ്ജ് വകുപ്പ് മന്ത്രിയും ആവശ്യപ്പെട്ടുകൊണ്ടിരുന്ന കാര്യം ഇതോടെ പൂർണമായും അവഗണിക്കപ്പെട്ടിരിക്കുകയാ​െണന്നും മന്ത്രി പറഞ്ഞു. 

കരട് തയാറാക്കുന്നതിന് മുമ്പ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികളെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചിരുന്നുവെങ്കിലും കേരളത്തി​​െൻറ അഭിപ്രായം പൂർണമായും അവഗണിച്ചാണ് കരട് ഹജ്ജ് നയം  പുറത്തിറക്കിയിരിക്കുന്നതെന്ന്​ മന്ത്രിയെ കാണും മുമ്പ്​ കേരള ഹൗസിൽ നടന്ന വാർത്തസമ്മേളനത്തിൽ കെ.ടി. ജലീൽ പഞ്ഞു.  അഞ്ചു വര്‍ഷമായി തുടര്‍ച്ചയായി ഫീസ് അടച്ച് അപേക്ഷ നല്‍കിയിരുന്നവര്‍ക്ക് ഇക്കാലമത്രയും ലഭിച്ചിരുന്ന ഹജ്ജ് യാത്രക്കുള്ള മുന്‍ഗണന ഈ വർഷം മുതൽ നിഷേധിക്കുന്നത്​ അന്യായമാണ്. കേരളത്തില്‍ ഏകദേശം 85,000 അപേക്ഷകര്‍ വിവിധ വര്‍ഷങ്ങളായി അപേക്ഷ ഫീസടച്ച് ഹജ്ജ് കര്‍മത്തിന് കാത്തിരിക്കുകയായിരുന്നു. അഞ്ചാം വർഷം അപേക്ഷിക്കുന്നവർക്ക്​ ക്വോട്ടയുണ്ടെന്ന പ്രതീക്ഷയിലായിരുന്നു അവർ. 

70 വയസ്സ്​ കഴിഞ്ഞവര്‍ക്ക് ഒരു സഹായിയുടെ കൂടെ ഹജ്ജ് തീർഥാടനത്തിന് പോകാന്‍ കഴിയുമായിരുന്ന സൗകര്യവും പുതിയ ഹജ്ജ്  നയത്തിൽ  നിഷേധിക്കപ്പെട്ടു. ഇൗ മാസം 23ന്​ കോഴിക്കോട്ട്​ ഇതര സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റി ഭാരവാഹികളുമായി ചർച്ച സംഘടിപ്പിച്ചിട്ടുണ്ട്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajmalayalam newsIndian governmentQuata
News Summary - Haj application of age 70 should Consider-India news
Next Story