സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള ഹജ്ജ് തീർഥാടകരിൽ നിന്ന് സേവന നികുതി ഈടാക്കരുത് -സുപ്രീംകോടതി

ന്യൂഡൽഹി: സ്വകാര്യ ഗ്രൂപ്പ് വഴിയുള്ള ഹജ്ജ് തീർഥാടകരിൽ നിന്ന് സേവന നികുതി ഈടാക്കരുതെന്ന് സുപ്രീംകോടതി. സേവന നികുതി ഈടാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ഇന്ത്യൻ ഹജ്ജ്-ഉംറ അസോസിയേഷൻ നൽകിയ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതി നിർദേശം.

സേവന നികുതി ഈടാക്കുന്നത് താൽകാലികമായ സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കൂടാതെ ഹരജിയിൽ അന്തിമ തീർപ്പാകും വരെ സേവന നികുതി ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ കോടതിക്ക് ഉറപ്പ് നൽകി.

സെപ്റ്റംബർ അവസാനത്തോടെ ഹരജിയിൽ അന്തിമ വാദം ആരംഭിക്കും.

Tags:    
News Summary - Hajj 2019 Supreme Court Stayed Service Tax on Hajj Pilgrimage -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.