ന്യൂഡൽഹി: ഉന്നത ഭരണഘടന പദവികളിലും ന്യൂനപക്ഷകാര്യ മന്ത്രാലയത്തിലും ഹജ്ജ് കമ്മിറ്റിയിലും ഉള്ളവർക്ക് ലഭ്യമായിരുന്ന ഹജ്ജ് ക്വോട്ട ഇല്ലാതാക്കാൻ തീരുമാനിച്ചതായി ന്യൂനപക്ഷകാര്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി സ്മൃതി ഇറാനി. വി.ഐ.പി സംസ്കാരം അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃഢനിശ്ചയത്തിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.
നിലവിൽ 500 സീറ്റുകളാണ് വി.ഐ.പി ക്വോട്ടക്കായി മാറ്റിവെച്ചിരുന്നത്. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും ഹജ്ജ് കമ്മിറ്റിക്കും ഉന്നത ഭരണഘടന പദവിയിലുള്ളവർക്കും പ്രത്യേക ക്വോട്ട അനുവദിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ ഭരണകാലത്താണ് ഹജ്ജ് തീർഥാടനത്തിൽ വി.ഐ.പി സംസ്കാരം കൊണ്ടുവന്നതെന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ഈ ക്വോട്ട അവസാനിപ്പിക്കുന്നതിന് സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റികൾ പിന്തുണ നൽകിയിട്ടുണ്ട്. 2012ൽ ഇത് ആരംഭിക്കുമ്പോൾ ഈ പ്രത്യേക ക്വോട്ടയിൽ 5,000ത്തോളം സീറ്റുകളാണ് ഉണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.