ന്യൂഡൽഹി: ഹജ്ജ് തീർഥാടകർക്കുള്ള വിമാന നിരക്ക് കുറക്കാൻ കേന്ദ്രസർക്കാർ തീരുമാനം. നിരക്ക് കുറച്ച നടപടി പ്രധാന ചുവടുവെപ്പാണെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി വിശേഷിപ്പിച്ചു. ഇന്ത്യയിലെ 21 വിമാനത്താവളങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇതിെൻറ പ്രയോജനം കിട്ടും. കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാറിെൻറ കാലത്ത് നടന്ന രാഷ്ട്രീയ, സാമ്പത്തിക ചൂഷണത്തിന് ഇതോടെ അറുതിയാവുമെന്ന് നഖ്വി പറഞ്ഞു. അഹ്മദാബാദിൽ നിന്ന് ഇൗ വർഷം ഹജ്ജ് തീർഥാടകർക്ക് 65,015 രൂപയാണ് നിരക്ക്. 2013-14ൽ ഇത് 98,750 രൂപയായിരുന്നു. മുംബൈയിൽ നിന്ന് 57,857 രൂപയാകും. 2013-14ൽ ഇത് 98,750 രൂപയായിരുന്നു.
ഹജ്ജ് തീർഥാടകർക്കുള്ള സബ്സിഡി ജനുവരിയിൽ കേന്ദ്രം എടുത്തുകളഞ്ഞിരുന്നു. വിമാന നിരക്ക് കുറക്കാൻ പ്രധാനമന്ത്രിയുടെ ഒാഫിസ് പ്രത്യേക താൽപര്യമെടുത്തതായും നഖ്വി വാർത്തലേഖകരോട് പറഞ്ഞു. എയർ ഇന്ത്യ, സൗദി എയർലൈൻസ്, ജിദ്ദയിലേക്കും മദീനയിലേക്കുമുള്ള ഫ്ലൈ നാസ് എന്നീ വിമാനങ്ങളിൽ നിരക്ക് കുറച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.