ന്യൂഡൽഹി: സെമി എയർസ്ട്രിപ്പുകളിലും ഇറങ്ങാൻ കഴിയുന്ന പുതിയ എയർക്രാഫ്റ്റുമായി എച്ച്.എ.എൽ. 19 പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ഹിന്ദുസ്ഥാൻ 228 എന്ന എയർക്രാഫ്റ്റാണ് പുറത്തിറക്കിയത്. ചെറു യാത്രകൾക്ക് അനുയോജ്യമാണ് എയർ ക്രാഫ്റ്റെന്നും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് അറിയിച്ചു.
ഡോണിയറാണ് എയർക്രാഫ്റ്റിന്റെ ഡിസൈൻ നിർവഹിച്ചതെന്ന് എച്ച്.എ.എൽ ജനറൽ മാനേജർ അപൂർബ റോയ് പറഞ്ഞു. എയർക്രാഫ്റ്റിന്റെ പരിശോധനകളെല്ലാം പൂർത്തിയായി. വലിയ സാധ്യതകളുള്ള എയർക്രാഫ്റ്റാണിതെന്നും എച്ച്.എ.എൽ വിശദീകരിച്ചു.
ഇത് അംബുലൻസായും കാർഗോയായുമെല്ലാം ഉപയോഗിക്കാം. സമാനമായ ആറ് എയർക്രാഫ്റ്റുകൾ കൂടി പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. 19 സീറ്റുള്ള എയർക്രാഫ്റ്റിൽ ടോയ്ലെറ്റുണ്ടാവില്ല. ടോയ്ലെറ്റ് കൂടി കൂട്ടിച്ചേർത്താൽ യാത്രക്കാരുടെ എണ്ണം 17 ആയി ചുരുങ്ങും. വിമാനത്തിന്റെ എൻജിൻ ഇന്ത്യയിൽ അല്ല നിർമ്മിച്ചതെന്നും എച്ച്.എ.എൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.