എച്ച്.എ.എൽ എയർക്രാഫ്റ്റിന്‍റെ ചിറകിലെ ഹനുമാൻ ചിത്രം ഒഴിവാക്കി

ബംഗളൂരുവിൽ നടന്ന എയ്റോ ഇന്ത്യ ഷോയിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) പ്രദർശിപ്പിച്ച എച്ച്.എൽ.എഫ്.ടി-42 എയർക്രാഫ്റ്റ് മാതൃകയുടെ ചിറകിൽ ഹനുമാന്‍റെ ചിത്രം ഉൾപ്പെടുത്തിയിരുന്നത് ഒഴിവാക്കി. വിമാനത്തിന്‍റെ മുകൾ ചിറകിലായിരുന്നു ഹനുമാന്‍റെ ചിത്രമുണ്ടായിരുന്നത്.

എച്ച്.എ.എല്ലിന്‍റെ സൂപ്പർസോണിക് ട്രെയിനർ എയർക്രാഫ്റ്റാണ് എച്ച്.എൽ.എഫ്.ടി-42. എച്ച്.എ.എൽ മാരുത് എയർക്രാഫ്റ്റിന്‍റെ പിൻഗാമിയാണിത്.

 

പൈലറ്റുമാർക്ക് സൂപ്പർസോണിക് പരിശീലനം നൽകുന്നതിനായാണ് എച്ച്.എൽ.എഫ്.ടി-42 ഉപയോഗിക്കുക. അത്യന്ത്യാധുനിക സാങ്കേതിക വിദ്യകൾ കൂട്ടിച്ചേർത്താണ് വിമാനം നിർമിക്കുന്നത്. 

Tags:    
News Summary - HAL removes 'Hanuman' picture from tail of HLFT-42 aircraft displayed at airshow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.