ന്യൂഡൽഹി: 1970 മുതലുള്ള അര നൂറ്റാണ്ടിനിടെ രാജ്യം നേരിട്ടത് 117 ചുഴലിക്കാറ്റുകളെ. 40,000 പേരുടെ ജീവൻ കവർന്നാണ് ഇവ രാജ്യം വിട്ടത്. സാരമായ നാശം വിതച്ച പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
ഉഷ്ണമേഖലയിലെ ചുഴലിക്കാറ്റുകൾ വഴിയുണ്ടാകുന്ന ആൾനാശം പത്തുവർഷത്തിനിടെ കുറഞ്ഞതായും പഠനത്തിൽ കണ്ടെത്തി. രൂക്ഷമായ 7063 പ്രകൃതിദുരന്തങ്ങളാണ് ഇക്കാലത്തിനിടെ രാജ്യം നേരിട്ടത്. അതിൽ 1,41,308 പേർ മരിച്ചു.
അതിൽ 40,358 പേരുടെ ജീവനെടുത്തത് ചുഴലിക്കാറ്റാണ്. 28 ശതമാനം. വെള്ളപ്പൊക്കത്തിലാണ് ആൾനാശം കൂടുതൽ, 65,130. മരിച്ചവരിൽ 46 ശതമാനത്തിലേറെ വരും ഇത്. ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം. രാജീവെൻറ നേതൃത്വത്തിൽ നടന്ന പഠനത്തിൽ 2019 വരെയുള്ള പ്രകൃതിദുരന്തങ്ങളെയാണ് പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.