ലഡാക്കിലെ പരിശീലന പറക്കൽ പൂർത്തിയാക്കി എച്ച്.എ.എല്ലിന്‍റെ ഹെലികോപ്ടർ

ബംഗളൂരു: ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) നിർമിച്ച ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടർ (എൽ.യു.എച്ച്) ലഡാക്കിലെ ഉയർന്ന മേഖലയിലെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ഹിമാലയത്തിലെ ഉയർന്ന മേഖലയിലെ പ്രതികൂല കാലാവസ്ഥയിൽ പറക്കുന്നതിനുള്ള സാ​ങ്കേതിക മികവുള്ള ഹെലികോപ്ടർ പത്തു ദിവസമാണ് പരീക്ഷണ പറക്കൽ നടത്തിയത്​. സമുദ്ര നിരപ്പിൽനിന്നും 3300 മീറ്റർ ഉയരത്തിലുള്ള ലഡാക്കിൽ 320 സെൽഷ്യസ്​ താപനിലയിൽ ഉൾപ്പെടെ എൽ.യു.എച്ച് പറത്താനായെന്ന് എച്ച്.എ.എൽ അറിയിച്ചു.

അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷം തുടരുന്നതിനിടെ നടത്തിയ പരീക്ഷണ പറക്കലിന്​ അതി പ്രാധാന്യമുള്ളതായാണ്​ സൈനികവൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്​. ഇതോടെ സൈനികാവശ്യത്തിനുള്ള എൽ.യു.എച്ച് പ്രാഥമിക പ്രവർത്തനാനുമതിക്ക് സജ്ജമായെന്നും ഹെലികോപ്ടറിെൻറ പ്രവർത്തനം തൃപ്തികരമാണെന്നും എച്ച്.എ.എൽ എം.ഡി ആർ. മാധവൻ അറിയിച്ചു.

എച്ച്.എ.എൽ പൈലറ്റുമാരായ റിട്ട വിംഗ് കമാഡർമാരായ ഉണ്ണി പിള്ള, അനിൽ ബംബാനി, ഗ്രൂപ് ക്യാപ്റ്റൻമാരായ പൂപിന്തർ സിങ്ങ് (റിട്ട), കാപ്റ്റർ പൻവാർ , ആർ. ദുബെ, സ്ക്വാഡ് ലീഡർ ജോഷി, എയർഫോഴ്സിൽനിന്ന് ലഫ്റ്റനന്‍റ് കേണൽ ആർ. ഗ്രീവാൾ, ആർമിയിൽനിന്ന് ലഫ്റ്റനന്‍റ് കേണൽ പവൻ എന്നിവർ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.