14കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി, കൈകാലുകൾ കെട്ടിയിട്ട് തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ചു

ദിബ്രുഗഡ്: അസം ദിബ്രുഗഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഞായറാഴ്ച ദിബ്രുഗഡിൽ പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.

ഭൈജൻ അലി, സഫർ അലി എന്നിവരാണ് പ്രതികളെന്ന് ദിബ്രുഗഡ് എസ്.പി ശ്വേതങ്ക് മിശ്ര പറഞ്ഞു.

‘14കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ദിബ്രുഗഡിലെ അതബരി തേയിലത്തോട്ടത്തിന് സമീപമാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ കൈകളും കാലുകളും കയറുകൊണ്ട് കെട്ടിയിട്ട നിലയിലായിരുന്നു. ഫെബ്രുവരി മൂന്നു മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു’ -എസ്.പി വ്യക്തമാക്കി. പോക്സോ പ്രകാരം പ്രതികൾക്കെതിരെ കേസ് രജിസ്റ്റർചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Hands And Legs Tied, 14-Year-Old Gang-Raped, 2 Arrested: Assam Cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.