യു.പിയിൽ ക്വാറന്‍റീനിലുള്ളവർക്ക് ഭക്ഷണം എറിഞ്ഞ് കൊടുക്കുന്നു; ‘സാമൂഹിക അകലം’ മറന്ന്​ തിരക്ക്​ VIDEO

ലഖ്​നോ: മതിയായ ഭക്ഷണമോ പരിചരണമോ ഇല്ലാതെ ഉത്തർപ്രദേശിലെ ക്വാറൻറീൻ കേന്ദ്രത്തിലുള്ളവർ നയിക്കുന്നത്​ ദുരി തജീവിതം. ആഗ്രയിലെ ക്വാറൻറീൻ കേന്ദ്രത്തിലെ പൂട്ടിയ ഗേറ്റിന്​ പുറത്ത് വെള്ളകുപ്പിയും ബിസ്​കറ്റും ഭക്ഷണപ്പൊത ികളും അധികൃതർ എറിഞ്ഞ് കൊടുക്കുന്നതും ഇവ എടുക്കാൻ തിരക്ക്​ കൂട്ടുന്നതിന്‍റെയും ദൃശ്യം പുറത്തുവന്നു.

ഭക്ഷണം നൽകാൻ അമിത അകലം പാലിച്ച അധികൃതർ, നിരീക്ഷണത്തിലുള്ളവരുടെ സുരക്ഷ മറക്കുകയും ചെയ്തു. സുരക്ഷാ വസ്​ത്രങ്ങൾ ധരിച്ച പ്രവർത്തകർ ഭക്ഷണപ്പൊതികളും വെള്ളവും ഗേറ്റിന് പുറത്ത്​ കൊണ്ടുവെക്കുന്നതും എറിഞ്ഞ് കൊടുക്കുന്നതുമാണ് ദൃശ്യങ്ങളിൽ. ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടായിട്ടും സാമൂഹിക അകലം പാലിക്കാൻ ആവശ്യപ്പെടാതെ അവർ റോഡിനപ്പുറത്ത്​ മാറി നിൽക്കുകയാണ്​. ക്വാറൻറീൻ കേന്ദ്രത്തിന്​ പൊലീസ്​ കാവലും ഏർപ്പെടുത്തിയിരുന്നു​.

സമ്പർക്ക വിലക്കിലുള്ളവർക്ക് കൃത്യമായ ഭക്ഷണമോ ആരോഗ്യപരിശോധനയോ പരിചരണമോ ലഭിക്കുന്നില്ലെന്ന്​ ഇവർ വിഡിയോയിലൂടെ പരാതിപ്പെടുന്നു. ഭക്ഷണവും വെള്ളവു​െമത്തിച്ച്​ നൽകാൻ ഒരു സംവിധാനവുമില്ലെന്നും തങ്ങ​െള പൂർണമായും അവഗണിക്കുകയാണെന്നും അവർ പറയുന്നു.

വീഡിയോ പുറത്ത് വന്ന് വിമർശനമുയർന്നതോടെ, മെഡിക്കൽ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ക്വാറൻറീനിൽ കഴിയുന്നവർ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന്​ ഉറപ്പു വരുത്താൻ മുതിർന്ന മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തിയതായി ​ആഗ്ര ജില്ല മജിസ്​ട്രേറ്റ്​ പ്രഭു എൻ. സിങ്​ അറിയിച്ചു. ഭക്ഷണവിതരണം ഉൾപ്പെടെയുള്ള സൗകര്യകൾ ഒരുക്കിയതായും ജില്ലാ മജിസ്​ട്രേറ്റ്​ വ്യക്തമാക്കി.

നേരത്തെ ഉത്തർപ്രദേശിലെ കോവിഡ്​ രോഗികളെ പരിചരിക്കുന്ന ഡോക്​ടർമാർക്ക്​ വൃത്തിയില്ലാത്ത ഭക്ഷണവും താമസസൗകര്യവും ഒരുക്കിയതും വിവാദമായിരുന്നു.

Tags:    
News Summary - Hands Reach For Water, Biscuits From Shut Gates At Agra Quarantine Unit - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.