നാഗ്പുർ: 2003 മുംബൈ ഇരട്ടസ്ഫോടനക്കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി മുഹമ്മദ് ഹനീഫ് സഇൗദ് മരിച്ചു. ക േസിൽ മുഖ്യപ്രതിയായ ഹനീഫിന് നാഗ്പുർ സെൻട്രൽ ജയിലിൽ വെച്ച് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടർന ്ന് വൈകിട്ട് നാഗ്പൂരിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. സഇൗദിെൻറ മൃതദേഹം ബന്ധുക്കളെ സാന്നിധ്യത്തിൽ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യുമെന്നും ശേഷം മൃതദേഹം കൈമാറുമെന്നും ജയിൽ സൂപ്രണ്ട് പൂജ ബോസ്ലെ അറിയിച്ചു.
ഇരട്ട സ്‌ഫോടനക്കേസുകളിൽ മുഖ്യപ്രതിയായ ഹനീഫ് സഇൗദിെൻറ വധശിക്ഷ 2012 ലാണ് ബോംബെ ഹൈകോടതി ശരിവെച്ചത്. തുടർന്ന് ഇയാളെ യേർവാഡ ജയിലിൽ നിന്നും നാഗ് പുർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു.
2003 ആഗസ്റ്റിൽ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലും സവേരി ബസാറിലും ഉണ്ടായ ബോംബ് സ്ഫോടനങ്ങളിൽ 54 പേർ മരിക്കുകയും 244 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേസിൽ ഹനീഫ് സഇൗദിെൻറ ഭാര്യ ഫെഹ്മിദയും ശിക്ഷ അനുഭവിച്ചു വരികയാണ്. ഹനീഫ് സഇൗദ്, ഭാര്യ ഫെഹ്‌മിദ സഇൗദ്, അനീസ് അഷ്‌റത് അന്‍സാരി എന്നിവർ ചേർന്നാണ് സ്ഫോടനങ്ങൾ നടത്തിയത്. ലഷ്‌കറെ ത്വയ്യിബ സ്ഫോടനങ്ങൾ ആസൂത്രണം ചെയ്ത് ഇവരെ ബോംബ് വെക്കുന്നതിനായി ഉപയോഗിക്കുകയായിരുന്നു.
2002 ഡിസംബറില്‍ അന്ധേരിയില്‍ സീപ്‌സീല്‍ ബസില്‍ ബോംബ് വെച്ച കേസിലും 2003 ജൂലൈ 8ന് ഘാട്ട്‌കോപ്പറില്‍ ബസില്‍ ബോംബ് വെച്ച കേസിലും ഇവർ പങ്കാളികളാണെന്ന് പോട്ട കോടതി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.