ഉച്ചത്തിൽ ഹനുമാൻ ചാലിസ: കോളജ് അധികൃതർ ചുമത്തിയ പിഴ പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ: ഉച്ചത്തിൽ ഹനുമാൻ ചാലിസ ചൊല്ലി കാമ്പസിൽ പ്രശ്നമുണ്ടാക്കിയ വിദ്യാർത്ഥികൾക്ക് കോളജ് അധികൃതർ ചുമത്തിയ പിഴ പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ. ഭോപ്പാലിനടുത്തുള്ള ഒരു സ്വകാര്യ കോളജിലാണ് സംഭവം. ഭോപ്പാലിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള കൊത്രി കാലാനിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മാനേജ്‌മെന്റ് ഉച്ചത്തിൽ മറ്റ് കുട്ടികൾക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ ഹനുമാൻ ചാലിസ ചൊല്ലിയ ഒരുകൂട്ടം വിദ്യാർത്ഥികൾക്ക് 5000 രൂപ പിഴ ഈടാക്കിയിരുന്നു.

ഏഴ് വിദ്യാർത്ഥികൾക്കാണ് ആളൊന്നിന് 5000 രൂപ വീതം പിഴ ഈടാക്കിയത്. ഇതാണ് സംസ്ഥാന സർക്കാർ റദ്ദാക്കിയത്. "ഹിന്ദുസ്ഥാനിലല്ലെങ്കിൽ വിദ്യാർത്ഥികൾ എവിടെയാണ് ഹനുമാൻ ചാലിസ ചൊല്ലുക" എന്നാണ് വിഷയത്തിൽ സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതികരിച്ചത്. പിഴ പിൻവലിക്കാനും വിഷയം പരിശോധിക്കാനും ജില്ലാ കലക്ടറോട് ആവശ്യ​പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Hanuman Chalisa Event: Madhya Pradesh Government Vetoes Bhopal College Fine On Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.