യുവജനങ്ങൾക്ക്​ 'പൊള്ളയായ വാഗ്​ദാനങ്ങളുടെ ദിനം' ആശംസിച്ച്​ യശ്വന്ത്​ സിൻഹ

ന്യൂഡൽഹി: രാജ്യത്തെ യുവജനങ്ങൾക്ക്​ 'ഹാപ്പി ജുംല ദിവസ്​' ആശംസകൾ നേർന്ന്​ മുൻ ​ബി.ജെ.പി നേതാവ്​ യശ്വന്ത്​ സിൻഹ. പൊള്ളയായ വാഗ്​ദാനങ്ങൾക്ക്​ ഹിന്ദിയിൽ പറയുന്ന വാക്കാണ്​ ജുംല. പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയുടെ പിറന്നാൾ ദിവസമാണ്​ 'പൊള്ളയായ വാഗ്​ദാനങ്ങളുടെ ദിനം' ആയി പരിഹസിച്ച്​ മുൻ കേന്ദ്ര മന്ത്രി കൂടിയായ യശ്വന്ത്​ സിൻഹ ട്വീറ്റ്​ ചെയ്​തത്​. വാഗ്​ദാനങ്ങൾ വാരി​േക്കാരി നൽകുകയും അവയൊന്നും പാലിക്കാതിരിക്കുകയും ചെയ്യുന്ന മോദിയെ കളിയാക്കുകയായിരുന്നു അദ്ദേഹം.



'രാജ്യത്തെ മറ്റു​ള്ള ആളുകളെ പോലെ, പ്രധാനമന്ത്രിയുടെ പൊള്ളയായ വാഗ്​ദാനങ്ങളിൽ ഇവിടുത്തെ യുവജനങ്ങളും തുടക്കത്തിൽ ആകൃഷ്​ടരായി. എന്നാൽ, പിന്നീടാണ്​ അവയൊക്കെ വെറും 'ജുംല' ആണെന്ന്​ മനസ്സിലായത്​. ഇതുപോലെ കള്ളത്തരങ്ങൾ എഴുന്നള്ളിക്കുന്ന ഒരു പ്രധാനമന്ത്രിയെ എ​െൻറ ജീവിതത്തിൽ കണ്ടിട്ടില്ല. ഇന്ത്യയെ നശിപ്പിച്ചയാൾ എന്നതാണ്​ മോദി '((M)an wh(O) (D)estroyed (I)ndia)'
 എന്ന പേരി​െൻറ ചുരുക്കമെന്നും ട്വീറ്റിൽ യശ്വന്ത്​ സിൻഹ കടുത്ത വിമർശനമുന്നയിച്ചു. 

Tags:    
News Summary - Yashwant Sinha Targets Modi On His Birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.