ഹാപൂരിലെ ആൾക്കൂട്ടക്കൊല പശുവി​െൻറ പേരിൽ തന്നെ VIDEO

ഹാപുർ: ഉത്തർപ്രദേശിലെ ഹാപുരിൽ മധ്യവയസ്​കനെ ജനക്കൂട്ടം തല്ലിക്കൊന്നത്​ പശുക്കടത്തി​​​​​െൻറ പേരിൽ തന്നെ. 45 കാരനായ കാസിമിനെയും  65കാരനായ സമിയുദ്ദീനെയും മർദിക്കുന്നതി​​​​​െൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കാസിം ആശുപത്രിയിൽ വെച്ച്​ മരിച്ചു. 

അയൽ ഗ്രാമത്തിലെ ചിലരുമായുണ്ടായ തർക്കത്തിലാണ് ഇവർക്ക് മർദനമേറ്റതെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ ഇൗ വാദം തെറ്റാണെന്ന്​ തെളിയിക്കുന്ന മറ്റൊരു വിഡിയോ ആണ്​ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്​. സമൂഹ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ഒരു മിനുട്ട്​ ദൈർഘ്യമുള്ള വിഡിയോയിൽ ജനക്കൂട്ടം സമിയുദ്ദീനെ മർദിക്കുന്നത്​ കാണാം. സമിയുദ്ദീ​​​​​െൻറ താടി പിടിച്ചു വലിക്കുകയു​ം പശുവിനെ കൊന്നുവെന്ന്​ സമ്മതിക്കണമെന്ന്​ നിർബന്ധിക്കുകയും ചെയ്യുന്നത്​ ദൃശ്യങ്ങളിലുണ്ട്​. സമിയുദ്ദീ​​​​​െൻറ വസ്​ത്രങ്ങളിൽ രക്​തം പുരണ്ടിട്ടുമുണ്ട്​. മർദനത്തിൽ ഗുരുതര പരിക്കേറ്റ സമിയുദ്ദീൻ ആശുപത്രിയിൽ ചികിത്​സയിലാണ്​. 

ഡൽഹിയിൽ നിന്ന് 70 കിലോമീറ്റർ അകലെ ഹാപൂരിലെ പിലഖുവുവിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. മറ്റൊരു വിഡിയോയിൽ കാസിം നിലത്തു വീണു കിടക്കുന്നതും വെള്ളം ആവശ്യപ്പെടുന്നതും കാണാം. എന്നാൽ ആരും വെള്ളം കൊടുത്തില്ല. കാസിമിനെ പൊലീസുകാരുടെ സാന്നിധ്യത്തിൽ നിലത്തുകൂടെ വലിച്ചിഴക്കുന്ന ചിത്രങ്ങള​ും പ്രചരിച്ചിരുന്നു. തുടർന്ന്​ യു.പി ​െപാലീസ്​ മേധാവി ഖേദം പ്രകടിപ്പിക്കുകയും ചെയ്​തിരുന്നു.

സമായുദ്ധീൻെറ കുടുംബത്തിൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച  ആദ്യ എഫ്.ഐ.ആറിൽ പശുക്കടത്തിനെ ചൊല്ലിയുള്ള ആക്രമണമാണെന്ന് പറയുന്നില്ല. ബജാദ ഗ്രാമത്തിലൂടെ സഞ്ചരിച്ചിരുന്ന രണ്ടുപേരുടെ വാഹനം അവിടെയുണ്ടായിരുന്ന ഒരാളുടെ വാഹനവുമായി കൂട്ടിയിടിക്കുകയും ഇതേതുടർന്ന് അടിപിടിയുണ്ടാവുകയും അവർ ആക്രമിക്കപ്പെടുകയും ഒരു വ്യക്തി മരിക്കുകയും ചെയ്തു എന്നാണ് യു.പി പൊലീസിൻെറ എഫ്.ഐ.ആറിലുള്ളത്.

Full View
Tags:    
News Summary - Hapur Lynching to Death on Cow Slaughtering - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.