ഹരിയാന കായിക മന്ത്രിക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്

ന്യൂഡൽഹി: ഹരിയാന കായിക മന്ത്രിക്കെതിരെ ലൈംഗിക പീഡനത്തിനും ഭീഷണിക്കും കേസെടുത്തു. കായിക മന്ത്രി സന്ദീപ് സിങ്ങിനെതിരെ ചണ്ഡീഗഡ് പൊലീസ് ഇന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. സന്ദീപ് സിങ്ങിനെതിരെ ജൂനിയർ അത്ലെറ്റിക് കോച്ച് വെള്ളിയാഴ്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ, മന്ത്രി ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും സ്വതന്ത്രാന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യുവതി ഇന്ത്യൻ നാഷണൽ ലോക് ദൾ ഓഫീസിൽ വാർത്താസമ്മേളനം വിളിച്ച് പരാതി ഉന്നയിക്കുകയും സുരക്ഷ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡയും വിഷയത്തിൽ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

സന്ദീപ് സിങ് പ്രഫഷണൽ ഹോക്കി കളിക്കാരനും ഇന്ത്യൻ ദേശീയ ഹോക്കി ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 

Tags:    
News Summary - Harassment Case Against Haryana Sports Minister After Coach's Complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.