ഹർദ്ദിക്​ പ​ട്ടേൽ ഗുജറാത്ത്​ കോൺഗ്രസ്​ കമ്മിറ്റി വർക്കിങ്​ പ്രസിഡൻറ്​

ന്യൂഡൽഹി: പ​ട്ടേൽ സംവരണ പ്രക്ഷോഭ നേതാവ്​ ഹർദ്ദിക്​ പ​ട്ടേൽ ഗുജറാത്ത്​ പ്രദേശ്​ കോൺഗ്രസ്​ കമ്മിറ്റി വർക്കിങ്​ പ്രസിഡൻറ്​. തീരുമാനം കോൺഗ്രസ്​ പ്രസിഡൻറ്​ സോണിയ ഗാന്ധി അംഗീകരിച്ചു.

അമിത്​ ചവ്​ഡയാണ്​ ഗുജറാത്ത്​ കോൺഗ്രസ്​ പ്രസിഡൻറ്​. നിലവിൽ രണ്ടു വർക്കിങ്​ പ്രസിഡൻറുമാരുണ്ട്​. തുഷാർ ചൗധരി, കർസന്ദാസ്​ സൊനേരി എന്നിവർക്ക്​ പുറമെയാണ്​ ഹർദ്ദിക്​ പ​ട്ടേലിനെയും വർക്കിങ്​ പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​ നിയമിച്ചത്​. 

26കാരനായ ഹർദ്ദിക്​ പ​ട്ടേൽ 2015ലെ പ​ട്ടേൽ സംവരണ പ്രക്ഷോഭത്തിലൂടെയാണ്​ ശ്രദ്ധനേടുന്നത്​. പ​ട്ടേൽ സമുദായക്കാർക്ക്​ സംവരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. 

2019 മാർച്ച്​ 12നാണ്​ ഇദ്ദേഹം കോൺഗ്രസിൽ ചേരുന്നത്​. ലോക്​സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ സ്​ഥാനാർഥിയായി മത്സരിക്കുമെന്ന്​ അറിയിച്ചിരുന്നെങ്കിലും കേസിൽ ശിക്ഷിക്ക​പ്പെട്ടിരുന്നതിനാൽ അതിന്​ കഴിഞ്ഞില്ല. 
 

Tags:    
News Summary - Hardik Patel Appointed Working President Of Gujarat Congress -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.