ന്യൂഡൽഹി: കാർഷിക പ്രക്ഷോഭം നടക്കുന്ന മധ്യപ്രദേശിലെ മന്ത്സൗർ സന്ദർശിക്കാനെത്തിയ ഹാർദിക് പേട്ടലിനെ പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാവിലെ മന്ത്സൗറിലേക്കുള്ള യാത്രാ മധ്യേ നീമഞ്ച് ജില്ലയിൽ വെച്ചാണ് പേട്ടൽ സമുദായ സംവരണ സമര നേതാവായ ഹാർദിക് പേട്ടലിനെ അറസ്റ്റു ചെയ്തത്.
മന്ത്സൗറിലെ കർഷകരെ സന്ദർശിക്കുമെന്ന് തിങ്കാളാഴ്ച തന്നെ ഹാർദിക് വ്യക്തമാക്കിയിരുന്നു.
മന്ത്സൗറിലെ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുമെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകരുടെയും നേതാക്കളുടെയും സന്ദർശനം പൊലീസ് വിലക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ മേധാപട്കർ, യോഗേന്ദ്രയാദവ്, സ്വാമി അഗ്നിവേശ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഒമ്പത് മാസം ജയിൽ ശിക്ഷ അനുഭവിച്ച ഹാര്‍ദിക് പട്ടേല്‍ കോടതി ഉത്തരവിനെ തുടർന്ന് ആറുമാസത്തേക്ക് ഗുജറാത്തിന് പുറത്ത് കഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.