അഹ്മദാബാദ്: പട്ടീദാർ സമുദായത്തിന് സംവരണമടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടീദാർ അനാമത് ആന്ദോളൻ സമിതി (പാസ്) നേതാവ് ഹാർദിക് പേട്ടൽ തുടരുന്ന നിരാഹാരം 12ാം ദിനത്തിലേക്ക് കടന്നു. ഹാർദികിെൻറ ആരോഗ്യനില അത്യന്തം മോശമാണെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി മന്ത്രിതലത്തിൽ പട്ടീദാർ നേതാക്കളുമായി ഗാന്ധിനഗറിൽ ചർച്ച നടന്നു. എന്നാൽ, ബി.ജെ.പി ഏജൻറുമാരായ എതിർഗ്രൂപ്പിൽപെട്ട പട്ടീദാർ നേതാക്കളാണ് ചർച്ചയിൽ പെങ്കടുത്തതെന്നും ഇത് സമരം അട്ടിമറിക്കാനുള്ള നീക്കമാണെന്നും പാസ് നേതാക്കൾ ആരോപിച്ചു.
ഇതേതുടർന്ന് സമരം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, പട്ടീദാർ സമുദായത്തിന് ഒ.ബി.സി വിഭാഗത്തിൽപെടുത്തി വിദ്യാഭ്യാസ-തൊഴിൽ മേഖലയിൽ സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് 25നാണ് ഹാർദിക് പേട്ടൽ നിരാഹാരം തുടങ്ങിയത്. 12 ദിവസത്തിനിടെ 20 കിലോ തൂക്കം കുറഞ്ഞ ഹാർദികിെൻറ ആരോഗ്യനിലയിൽ ഡോക്ടർമാർ ആശങ്ക അറിയിക്കുകയായിരുന്നു. തുടർന്നാണ് ഉൗർജമന്ത്രി സൗരഭ് പേട്ടലിെൻറ നേതൃത്വത്തിൽ പട്ടീദാർ നേതാക്കളുമായി സർക്കാർ ചർച്ചക്ക് സന്നദ്ധരായത്. അതേസമയം, ഹാർദികിെൻറ സമരത്തിനു പിന്നിൽ കോൺഗ്രസാണെന്ന് സൗരഭ് പേട്ടൽ നേരേത്ത ആരോപിച്ചിരുന്നു.
അതിനിടെ മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ, ബി.ജെ.പി എം.പി ശത്രുഘ്നൻ സിൻഹ തുടങ്ങിയവരടക്കം കൂടുതൽ നേതാക്കൾ ഹാർദികിനെ സന്ദർശിച്ച് െഎക്യദാർഢ്യമറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.