മെഹസാന: ഗുജറാത്തിലെ പാട്ടിദാർ സംവരണ പ്രക്ഷോഭകാലത്ത് ബി.ജെ.പി എം.എൽ.എയുടെ ഒാഫിസിൽ അതിക്രമിച്ചു കയറിയ കേസിൽ പ്രക്ഷോഭനേതാവ് ഹാർദിക് പേട്ടലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറൻറ്. രണ്ടാം തവണയും കോടതിയിൽ നേരിട്ട് ഹാജരാകാത്തതിനാൽ വിസ്നഗർ സെഷൻസ് കോടതിയാണ് വാറൻറ് പുറെപ്പടുവിച്ചത്. ഹാർദിക് പേട്ടലിനെ കൂടാതെ, ലാൽജി പേട്ടലിനും ആറു പാട്ടിദാർ നേതാക്കൾക്കെതിരെയും അറസ്റ്റ് വാറൻറുണ്ട്. 2015ൽ സംവരണ പ്രക്ഷോഭകാലത്ത് വിസ്നഗർ എം.എൽ.എ റിഷികേഷ് പേട്ടലിെൻറ ഒാഫിസ് തകർത്തുവെന്നതാണ് ഇവർക്കെതിരായ കേസ്. നേരിട്ട് ഹാജരാകുന്നതിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് ഹാർദികിെൻറ അഭിഭാഷകനായ രാജേന്ദ്ര പേട്ടൽ ബുധനാഴ്ച സമർപ്പിച്ച ഹരജി തള്ളിയാണ് വാറൻറ് പുറെപ്പടുവിച്ചത്.
ഡിസംബറിൽ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഹാർദിക് പേട്ടലിനെതിരെ വീണ്ടും ജാമ്യമില്ലാ വാറൻറ്. പാട്ടിദാർ അനാമത് ആന്ദോളൻ സമിതി കൺവീനറായ ഹാർദിക് പേട്ടൽ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പറഞ്ഞിരുന്നു. പിന്നീട് കൂടിക്കാഴ്ച ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, ഹാർദിക് പേട്ടലിനെതിരായ വാറൻറ് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ സൂചനയാണെന്ന് കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് ട്വിറ്ററിൽ പ്രതികരിച്ചു.
അതേസമയം, ഗുജറാത്ത് രാജ്യത്തെ ജനാധിപത്യത്തിെൻറ കാവൽക്കാരനാണെന്നും എന്ത് ഭക്ഷിക്കണം, എവിടെപ്പോകണം, ആരെയൊെക്ക കാണണം എന്ന കേന്ദ്രസർക്കാറിെൻറ നിരീക്ഷണത്തിൽ ഭീതിതമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും ഹാർദിക് പേട്ടൽ അറസ്റ്റ് വാറൻറ് വന്നതിനുശേഷം പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.