അഹ്മദാബാദ്: സബർമതി സെൻട്രൽ ജയിലിൽനിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ഉടൻ കോൺഗ് രസ് നേതാവ് ഹാർദിക് പട്ടേലിനെ വീണ്ടും അറസ്റ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്. 2015ലെ രാജ്യദ്രോഹക്കേസിൽ വിചാരണക്കോടതിക്കു മുമ്പാകെ ഹാജരാവുന്നതിൽ പരാജയപ്പെട്ടുവെന്ന് കാണിച്ച് അറസ്റ്റ് ചെയ്ത ഹാർദിക്കിനെ സബർമതി ജയിലിലടച്ചിരുന്നു.
നാലുദിവസത്തിനുശേഷം അഹ്മദാബാദിെല പ്രാദേശിക കോടതിയിൽനിന്ന് ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോഴാണ് 2017ൽ പൊലീസിെൻറ അനുമതിയില്ലാതെ റാലി നടത്തിയെന്ന കേസിൽ ഹാർദിക്കിനെ വീണ്ടും അറസ്റ്റ് ചെയ്തത്.
ഇതിനായി ജയിലിന് പുറത്ത് പൊലീസ് നിലയുറപ്പിച്ചിരുന്നു. സംവരണ പ്രക്ഷോഭം നയിച്ച ഹാർദിക് 2019 ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസിൽ ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.