അഹ്മദാബാദ്: താൻ കോൺഗ്രസിൽ ചേരുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്ന് പട് ടീദാർ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പേട്ടൽ പറഞ്ഞു.
എം.എൽ.എ ആയ കുൻവാർജി ബവാലിയ കൂറുമാറി ബി.ജെ.പിയിൽ ചേരു കയും മന്ത്രിസഭയിൽ അംഗമാകുകയും ചെയ്യുക വഴി പ്രതിസന്ധിയിലായ സംസ്ഥാന കോൺഗ്രസിന് ആശ്വാസം പകരുന്നതാണ് ഹാർദികിെൻറ നീക്കം. ഇദ്ദേഹം കോൺഗ്രസിൽ ചേരുമെന്നും അംറേലി മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.ഒമ്പത് അംഗങ്ങളുള്ള പട്ടീദാർ അനാമത്ത് ആന്ദോളൻ സമിതിയിലെ അഞ്ച് അംഗങ്ങൾകൂടി ഹാർദികിനൊപ്പം കോൺഗ്രസിൽ ചേരുമെന്നാണ് സൂചന.
പാർട്ടി അംഗങ്ങളുമായും കോൺഗ്രസ് നേതൃത്വവുമായുമുള്ള ചർച്ചക്ക് ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. അടുത്ത 12ന് അഹ്മദാബാദിൽ കോൺഗ്രസ് പ്രവർത്തക സമിതിയിൽ ചേരുന്നതിനാൽ അന്നോ അതിനുമുേമ്പാ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.