ന്യൂഡൽഹി: കലാപ കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടീദാർ നേതാവ് ഹാർദിക് പട്ടേൽ സുപ്രീം കോടതിയെ സമീപിക്കും. വിധി റദ്ദാക്കണമെന്ന ആവശ്യം ഗുജറാത്ത് ഹൈകോടതി നിരസിച്ചതിൻെറ പശ്ചാത്തലത്തിലാണ് നീക്കം. ചൊവ്വാഴ്ച തന്നെ ഹാർദിക് പട്ടേലിൻെറ ഹരജി സുപ്രീംകോടതി പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഗുജറാത്തിലെ മെഹ്സാന കോടതി 2015ലെ അർസൺ കലാപ കേസിൽ ഹാർദിക് പട്ടേലിന് രണ്ട് വർഷം ശിക്ഷ വിധിച്ചിരുന്നു. ശിക്ഷിക്കപ്പെട്ടതോടെ പട്ടേലിന് തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.ഗുജറാത്തിൽ നിന്ന് ലോക്സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കാനാണ് പട്ടേലിൻെറ നീക്കം.
ഗുജറാത്തിലെ 28 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 23നാണ് നടക്കുന്നത്. ഏപ്രിൽ നാലിനാണ് തെരഞ്ഞെടുപ്പിനുള്ള നാമനിർദേശക പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. കോൺഗ്രസ് ടിക്കറ്റിലാണ് ഹാർദിക് പട്ടേൽ ഇക്കുറി ജനവിധി തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.