പാലൻപുർ: കസ്റ്റഡി മരണക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ െഎ.പി. എസ് ഒാഫിസർ സഞ്ജീവ് ഭട്ടിനെ കാണാൻ ഗുജറാത്തിലെ പാലൻപുർ ജില്ല ജയിലിലേക്ക് പുറപ് പെട്ട കോൺഗ്രസ് നേതാവ് ഹാർദിക് പേട്ടലിനെയും രണ്ട് എം.എൽ.എമാരെയും ഇവരെ അനുഗമിച്ച 27 പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ക്രമസമാധാനപ്രശ്നം മുൻനിർത്തിയാണ് നടപടിയെന്ന് ബനസ്ക്കന്ത പൊലീസ് സൂപ്രണ്ട് പ്രദീപ് ഷെജുൽ പറഞ്ഞു. പട്ടാൻ, പാലൻപുർ എം.എൽ.എമാരായ കിരിത് പേട്ടൽ, മഹേഷ് പേട്ടൽ എന്നിവരെയാണ് പൊലീസ് തടഞ്ഞുവെച്ചിരിക്കുന്നത്. സഞ്ജീവ് ഭട്ടിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് അദ്ദേഹെത്ത രാഖി അണിയിക്കാൻ നിരവധിപേർ ബുധനാഴ്ച ജയിലിലേക്ക് പുറപ്പെട്ടിരുന്നു. ഭട്ടിെൻറ ഭാര്യ ശ്വേതയും ഇവർക്കൊപ്പമുണ്ടായിരുന്നു.
ഇൗ സംഘത്തിനൊപ്പം ചേരുമെന്നാണ് ഹാർദിക് പേട്ടലും അറിയിച്ചിരുന്നത്. എന്നാൽ, കുടുംബാംഗമായതിനാൽ ശ്വേതക്ക് ജയിലിൽ പ്രവേശനം അനുവദിച്ചതായി പൊലീസ് പറഞ്ഞു. 1990ൽ ജാംനഗറിൽ അഡീഷനൽ പൊലീസ് സൂപ്രണ്ടായിരിക്കെ നടന്ന കസ്റ്റഡി മരണക്കേസിലാണ് സഞ്ജീവ് ഭട്ട് കഴിഞ്ഞ ജൂണിൽ ശിക്ഷിക്കപ്പെട്ടത്. 2018 സെപ്റ്റംബർ അഞ്ചിന് ഒരാളെ മനഃപൂർവം മയക്കുമരുന്നു കേസിൽ കുടുക്കിയെന്ന കേസിൽ ഭട്ടിനെതിരെ വിചാരണ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.