െമഹ്സാന (ഗുജറാത്ത്): 2015ൽ വിസ്നഗറിൽ കലാപവും തീവെപ്പും നടത്തിയ കേസിൽ പട്ടീദാർ സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പേട്ടലിനെയും രണ്ടു പ്രവർത്തകരെയും സെഷൻസ് കോടതി രണ്ടു വർഷം തടവിന് ശിക്ഷിച്ചു. 50,000 രൂപ വീതം പിഴയുമൊടുക്കണം.
ഹാർദികിനും കൂട്ടുപ്രതികളായ ലാൽജി പേട്ടൽ, എ.കെ. പേട്ടൽ എന്നിവർക്കും സെഷൻസ് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. നിയമവിരുദ്ധമായി സംഘംചേരൽ, പൊതുമുതൽ നശിപ്പിക്കൽ, തീവെപ്പ് തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷൻ ആരോപിച്ചത്. മൂവരും പിഴ കോടതിയിൽ അടച്ചു.
തെളിവുകളുടെ അഭാവത്തിൽ 14 പ്രതികളെ വെറുതെ വിട്ടു. ആക്രമണങ്ങൾക്കിടെ പരിക്കേറ്റ ടി.വി. ചാനൽ റിപ്പോർട്ടർ സുരേഷ് വനോലിന് 10,000 രൂപ നൽകാൻ ഉത്തരവിട്ട കോടതി തീവെപ്പിൽ നാശനഷ്ടം സംഭവിച്ച കാറിെൻറ ഉടമക്ക് ഒരു ലക്ഷം രൂപ അനുവദിച്ചു. സ്വത്തുനാശം നേരിട്ട ബി.ജെ.പി എം.എൽ.എ ഋഷികേശ് പേട്ടലിന് 40,000 രൂപ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.