അഹ്മദാബാദ്: തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ കോൺഗ്രസ്, പട്ടീദാർ സംവരണ സമര നേതാവ് ഹാർദിക് പട്ടേലിന് മുഖത്ത് അടിയേറ്റു. ഗുജറാത്തിലെ സുരേന്ദ്രനഗറിലാണ് സംഭവം. തരുൺ ഗജ്ജാർ എന്നയാളാണ് വേദിയിലെത്തി ഹാർദിക്കിെൻറ മുഖത്തടിച്ചത്. തന്നെ കൊല്ലാനുള്ള ബി.ജെ.പിയുടെ ശ്രമമാണിതെന്ന് ക്ഷുഭിതനായ പട്ടേൽ ആരോപിച്ചു. അക്രമത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ബി.ജെ.പി അറിയിച്ചു.
ബൽദാന ഗ്രാമത്തിൽ നടന്ന പരിപാടിയിൽ ഹാർദിക് പ്രസംഗം തുടങ്ങിയ ഉടനെയായിരുന്നു ആക്രമണം. സുരേന്ദ്രനഗർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി സോമ പട്ടേലും വേദിയിലുണ്ടായിരുന്നു. ഗജ്ജാറിനെ കോൺഗ്രസ് പ്രവർത്തകർ പൊതിരെ തല്ലി. പൊലീസ് ഇടപെട്ടാണ് ഇയാളെ മോചിപ്പിച്ചത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പട്ടേൽ പൊലീസിൽ പരാതി നൽകി.
തെരഞ്ഞെടുപ്പ് വേളയിൽ അനുകമ്പ പിടിച്ചുപറ്റാനുള്ള കോൺഗ്രസ് ശ്രമമാണ് ഇതെന്നാണ് ബി.ജെ.പിയുടെ നിലപാട്. വ്യക്തിപരമായ കാരണങ്ങളാലാണ് ഹാർദിക് പട്ടേലിനെ അടിച്ചതെന്നാണ് ഗജ്ജാറിെൻറ വിശദീകരണം. തനിക്ക് ഒരു പാർട്ടിയുമായും ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.